Categories

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

സൂചി മുന / തുന്നല്‍ക്കാരന്‍..

ഒന്ന്…

കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷയാണു ഒരു സര്‍ക്കാര്‍ ജോലി. അതൊന്നു സംഘടിപ്പിച്ചതിനു ശേഷം ഒന്ന് സുഖിക്കണം എന്നാണു മിക്കവരുടെയും ആത്യാഗ്രഹം. ജോലി കിട്ടുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരെ ചീത്തവിളിക്കും. ജോലി ലഭിച്ചു കഴിഞ്ഞാല്‍ ജനങ്ങളെ ദ്രോഹിക്കാനും തുടങ്ങും. അഴിമതിയുടെ ആദിരൂപങ്ങള്‍ എന്നോ ‘ആധി’ രൂപങ്ങള്‍ എന്നോ ജനങ്ങള്‍ ഇവരെക്കുറിച്ച് വിചാരിക്കുന്നു.

നന്നായി പഠിച്ച് പരീക്ഷയെഴുതി പാസായി അന്തസായി ജോലി ചെയ്യുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി അഴിമതി വീരന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നശ്ശിപ്പിക്കുന്നു.

ജനങ്ങള്‍ക്ക് ചൊറിയണം പോലെയോ നായ്ക്കരണം പൊടിപോലെയോ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ മാറിയെങ്കില്‍ അതിനുത്തരവാദികള്‍ അവര്‍ തന്നെയാണു. സര്‍ക്കാര്‍ കാര്യം മുറ പോലെയെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ എന്നാല്‍ പാവപ്പെട്ടവന്റെ തലയില്‍ നിരങ്ങാന്‍ അനുവാദം ലഭിച്ചവരെന്നും ധരിച്ച് വശായവരെ നിലക്ക് നിര്‍ത്താന്‍ സംഘടനകള്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം..

കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന രീതിയില്‍ ജനങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് കൈക്കൂലി നല്‍കുന്നുണ്ടാകാം.. പക്ഷേ, അവര്‍ എന്നും കഴുതകാളെന്നും അവരെക്കൊണ്ട് കാലു നക്കിക്കാമെന്നുമൊക്കെ വിചാരിച്ചാല്‍ ബോധമില്ലാത്ത കഴുതകള്‍ ചിലപ്പോള്‍ നല്ല ചവിട്ട് നല്‍കിയേക്കാം..

കഴുതകള്‍ക്കെതിരെ കേസെടുക്കാന്‍ നിയമം ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് നിങ്ങള്‍ ചാര്‍ത്തിക്കൊടുത്ത ‘കഴുത’പ്പേരു ഗുണം ചെയ്യും.

എന്തിനാ അനന്തപദ്മനാഭന്‍ നായര്‍ ചേട്ടന്‍ കണ്ണുരുട്ടുന്നത് ? നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരും ജനങ്ങള്‍ ആണെന്നോ ? സമ്മതിച്ചു.. കൈക്കൂലി വാങ്ങുന്നില്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞത് സമ്മതിച്ചു.

രണ്ട്…

സര്‍ക്കാര്‍ ജോലി നേടാന്‍ പരീക്ഷ പോലും എഴുതേണ്ടെന്നും കൈയ്യില്‍ ‘ചൊള’ യുണ്ടെങ്കില്‍ മണിമണിപോലെ ഉദ്യോഗം നേടാമെന്നും ഇപ്പോള്‍ പരസ്യമായ രഹസ്യം. യാതൊരു വിവരവും ഇല്ലാത്തവനും ജനങ്ങളോട് ഉത്തരവാദിത്വബോധമില്ലാത്തവനും സര്‍ക്കാര്‍ ജോലി കാശുകൊടുത്ത് നേടുമ്പോള്‍ ഇവിടെ പരീക്ഷയെഴുതി ജോലി കാത്തിരിക്കുന്ന ചെറുപ്പക്കാരെ നിങ്ങള്‍ ഉടുമുണ്ട് ഉയര്‍ത്തിക്കാണിക്കുന്നതിനു തുല്യമാണിത്. ഇതിനെ അസഭ്യം എന്നല്ലാതെ ജുഗുപ്‌സാവഹം എന്നല്ലാതെ എങ്ങനെയാണു വിശേഷിപ്പിക്കുക.?

എന്തെങ്കിലും പ്രതീക്ഷയില്‍ ജീവിക്കുന്ന ചെറുപ്പക്കാരുടെ വായില്‍ നിങ്ങള്‍ വാരിയിടുന്ന മണ്ണാണിത്.. പാവം ചെറുപ്പക്കാര്‍. ഒരു ജോലി കിട്ടുമ്പോള്‍ പെങ്ങളെ കെട്ടിച്ച് വിടാമെന്നും അമ്മയ്ക്ക് നല്ല ചികില്‍സ നല്‍കാമെന്നും വിചാരിക്കുന്ന ചെറുപ്പക്കാര്‍. അവരുടെ സ്വപ്നങ്ങളുണ്ട് കഴിയുന്ന പെങ്ങന്മാര്‍.. അവരെയാണു നിങ്ങള്‍ ചതിച്ചത്. ഒരിക്കലും മാപ്പില്ലാത്ത തെറ്റ്.

മൂന്ന്…


ചന്ദ്രപ്പന്‍ സഖാവേ, താങ്കളുടെ പാര്‍ട്ടിയിലെ മന്ത്രിയുടെ വകുപ്പിലാണു ഈ പരിപാടി നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം താങ്കള്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കേസില്‍ രാജിവെക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. സര്‍ഗ്ഗാത്മകമായ ഭാഷയില്‍. കേരളം ഇരുകാതുകളും തുറന്നാണു താങ്കളുടെ വാക്കുകള്‍ ശ്രവിച്ചത്..

ആ വാര്‍ത്ത വന്നതിനു പിന്നാലെ ഇത്തരമൊരു അഴിമതിക്കഥ പുറത്തുവന്നുവെങ്കില്‍ കൊന്നത് ആരെന്ന് അന്വേഷിക്കേണ്ട കാര്യമില്ല.. അതിനാല്‍ ഇതിനെ താങ്കള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കാണിച്ച് കൊടുക്കണം.

ഒരു മന്ത്രിയാണോ വലുത് ? നിങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമാണോ പ്രധാനം എന്ന് കാണിച്ചുകൊടുക്കുക.
പറഞ്ഞാല്‍ രാജിവെക്കാത്ത പിണറായി വിജയനെ നിങ്ങളുടെ മന്ത്രിയുടെ രാജിയിലൂടെ ഒരു പാഠം പഠിപ്പിക്കുക..
രാജി വെക്കുക എന്നതും ഒരു രാഷ്ട്രീയമാണെന്നു…!
രാജിയാകല്‍ അല്ലേ കേട്ടോ… അങ്ങനെ എങ്ങാനും ചെയ്യ്താല്‍ താങ്കളുടെ തലയാവും സ്‌കൂള്‍ കുട്ടികള്‍ ‘ഉപമ’ എന്ന അലങ്കാരം പഠിക്കാന്‍ മേലില്‍ ഉപയോഗിക്കുക…

ഒരു കഥ കഥപറയുന്നു…

വെളിയം ഭാര്‍ഗ്ഗവനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ നോക്കിയപ്പോള്‍ അദ്ദേഹം കസേരയില്‍ നിന്നും ഇളകാന്‍ തയ്യാര്‍ അല്ലായിരുന്നു. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ രസാവഹവുമായിരുന്നു.. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുന്നു. ഓര്‍മ്മശക്തിയില്ല…

എന്തായാലും അദ്ദേഹത്തെ മാറ്റി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയാത്ത നല്ല ഓര്‍മ്മശക്തിയുള്ള ശക്തനായ സഖാവ് ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറിയായി…

പാര്‍ട്ടിയുടെ മുഖം മാറുമോ ? അതോ പാര്‍ട്ടി സെക്രട്ടറിയുടെ മുഖം മാറുമോ? എന്ന് കാത്തിരിക്കാം…

സൂചി മുന

വെളിയം സഖാവ് വീട്ടിലിരുന്നു ചിരിക്കുന്നുണ്ടാകും.. ഇവനൊക്കെ പറ്റിയ സെക്രട്ടറി ഞാന്‍ തന്നെയെന്ന്… !

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

7 Responses to “മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…”

 1. Lal Atholi

  വിമര്‍ശനം ഇനിയും കടുത്ത ഭാഷയിലാവാം… ഒന്നുകൂടി വേവാനുനുണ്ട്

 2. Sijo

  “മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം പിണറായിയെപ്പോലെ…” എന്നതാവും നല്ല തലക്കെട്ട്‌ . കള്ളനു കഞ്ഞി വച്ച പിണറായിയെ പുകഴ്ത്താനും ഒര്രു പത്രം… “ടൂള്‍”

 3. umesh babhu

  എടോ സിജൊ ആര്‍ട്ടിക്ക്ള്‍ വായിക്കാതെയാണടോ കമന്റുന്നത്.

 4. Sarath mohan

  നാണമുണ്ടെങ്കില്‍ റവന്യു മന്ത്രി രാജി വെക്കണമായിരുന്നു…സ്വന്തം വകുപ്പ് അഴിമതിക്കാരുടെ താവളമായി മാറിയത് അയാളുടെ കണ്‍ മുന്നിലാണ്..ലാവലിന്റെ പേരില്‍ പിണറായിയെ തോണ്ടിയ ചന്ദ്രപ്പന്‍ സ്വന്തം പാര്‍ടിയുടെ നേതാവ് മന്ത്രി ആയ വകുപ്പില്‍ ഇത്തരം ഒരു കാട്ടു കൊള്ള നടന്നിട്ടും നടപടി എടുക്കാത്തത് എന്ത് കൊണ്ട്? അല്ലെങ്കിലും വലതു കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ നാലും മൂന്നും ഏഴു പേര്‍” മാത്രമേ ഉള്ളൂ..വെറുതെ അവരെ കൂടെ പുറത്താക്കണ്ട. ഇനിയും എല്‍.ഡീ.എഫ് ഭരിക്കുമ്പോള്‍ റവന്യു വകുപ്പ് തന്നെ വാങ്ങി, ജനയുഗം പത്രവും പാര്‍ട്ടി ഫണ്ടും വികസിപ്പിക്കണം……ചെങ്കൊടിയുടെ മഹത്വം അറിയാത്ത..നാണം കേട്ട വര്‍ഗം..അതാണ് സീ.പീ.ഐ.

 5. Sijo

  മാന്യത ഇല്ലാത്ത CPI (m) കാരന്റെ ധിക്കാരം !!!

 6. umesh babhu

  പ്രിയപ്പെട്ട സിജോ

  താങ്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്. ഈ ലേഖനത്തില്‍ എവിടെയാണ് സി.പി.ഐഎമ്മിനെയോ പിണറായിയേയോ ന്യായീകരിക്കുന്നത്. പകരം ലേഖനത്തിലൂടനീളം അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ഉണര്‍ത്തുകയാണ് തുന്നല്‍ക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ വായിച്ച് എന്താണ് അതിലെ കാര്യമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലന്നെത് എന്നെ ആശങ്കപ്പെടുത്തുന്നു. ആ കഴിവ് നേടിയെടുക്കാനായി ഈ ലോഖനത്തിന്റെ അവസാന ഭാഗത്തുള്ള തുന്നല്‍കാകരന്‍ എഴുതിയ ബാക്കിയുള്ള ലേഖനങ്ങള്‍ കൂടി വായിക്കാന്‍ അപേക്ഷ…

 7. Shine

  ഇതാണ് cpi സ്റ്റൈല്‍ ഇലക്ഷനില്‍ തോറ്റവരെ രാജ്യസഭയില്‍ അയക്കുന്ന പാര്‍ടിയാണ്. അപ്പോള്‍ psc എഴുതതവരെയും പോസ്റ്റ്‌ ചെയ്തെന്നുവരും. അവരുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സാങ്ങടനയ്ക്ക് ആളെ കിട്ടാനുള്ള എളുപ്പ വഴിയാണ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.