Categories

വി.എസിന്റെ ജൈത്ര യാത്രകള്‍…

സൂചി മുന / തുന്നല്‍ക്കാരന്‍

ഒന്ന്.


കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയത്തിന്റെ
ശക്തി എന്തെന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയാണു സഖാവ് വി.എസ് അച്യുതാനന്ദന്‍. ഒരു കമ്മ്യൂണിസ്റ്റ് എന്തായിരിക്കണം എന്ന് അച്യുതാനന്ദന്‍ നിരന്തരം കേരളത്തെ ബോധ്യപ്പെടുത്തുന്നു. ഇതൊരു തീയാണു. കേരളത്തെ തണുപ്പില്‍ നിന്നും രക്ഷപ്പെടുത്തുന്ന തീ.. തിന്മകളെ പൊള്ളിക്കുന്ന അഗ്‌നി. തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ലെന്ന പഴംചൊല്ലിനെ വി.എസ് അര്‍ത്ഥപൂര്‍ണ്ണമാക്കി.

ജീവിതത്തിന്റെ സായന്തനത്തോട് അടുത്തിരിക്കുന്നു സഖാവ്. കേരളം ഇപ്പോള്‍ ഉണരുന്നത് അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന ആശ്വാസത്തിലാണ്. കേരളത്തിന്റെ പ്രതീക്ഷയായ് സഖാവ് നെഞ്ചു നിവര്‍ത്തി നില്‍ക്കുന്നു. മുതലാളിത്തത്തിന്റെ പടുകുഴിയിലേക്ക് വീണുപോകാമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റയാനായ് നിന്ന് വി.എസ് കരകയറ്റുകയായിരുന്നു.

Ads By Google

ഒടുങ്ങാത്ത വിപ്ലവചിന്തയും പോരാട്ടവീര്യവുമുള്ള ഈ പോരാളിയെ കേരളം നെഞ്ചോട് ചേര്‍ക്കുന്നത് ആരെങ്കിലുമായല്ല.. സ്വന്തം വീട്ടിലെ കാരണവരായാണ്. അവസാനത്തെ ആശ്രയമായാണ്.

സഖാവ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷം ചെയ്യേണ്ട ജോലികൂടി ചെയ്യുകയായിരുന്നു. കേരളത്തില്‍ ഒരു പ്രതിപക്ഷം ഫലത്തില്‍ ഇല്ലാതിരുന്നത് സഖാവിനു ഇക്കാര്യത്തില്‍ ജോലി എളുപ്പമാക്കുയും ചെയ്യ്തു.

സുന്ദരമായൊരു ഭരണത്തിന്റെ പിന്‍ബലം മാത്രമല്ല, ഉജ്വലമായോരു സമരവീര്യമാര്‍ന്ന പ്രതിപക്ഷനേതാവായും സഖാവ് കേരളത്തിന്റെ മനസ്സിലുറച്ചു കഴിഞ്ഞു.

ഇപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ അല്ല; വി.എസിന്റേത് വരാനിരിക്കുന്ന കാലമാണ്. അത് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നതാണു ഉമ്മന്‍ ചാണ്ടി മുതല്‍ മാണിയെ വരെ ആകുലമാക്കുന്നതും മുരളിയെ കോണ്‍ഗ്രസിലെടുക്കാന്‍ കാരണമായതും.

രണ്ട്..

സഖാവ് അച്യുതാനന്ദനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും മുതലാളിത്ത ബോധത്തിലുള്ളതാണെന്നതാണു ഏറ്റവും വലിയ തമാശ. കേരളം എന്താണോ ആവശ്യപ്പെടുന്നത്, അത് ഉന്നയിക്കുന്നതിന്റെ പേരിലാണു സഖാവ് പലപ്പോഴും ആക്രമിക്കപ്പെടുന്നത്.. ഫലത്തില്‍ ഈ ആക്രമണം വി.എസില്‍ നിന്നും ജനങ്ങള്‍ ഏറ്റെടുക്കുകയും ആരോപണമുന്നയിച്ചവരുടെ കുടിലത മനസ്സിലാക്കുകയും ചെയ്യുന്നു.

വി.എസിനാല്‍ പരിഹരിക്കാന്‍ കഴിയാത്തൊരു വിഷയവും കേരളത്തില്‍ ഇനി ഉണ്ടാവാന്‍ പോകുന്നില്ല. പാര്‍ട്ടി വി.എസിന്റെ ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞു. പാര്‍ട്ടിയില്‍ സാധാരണ സഖാക്കള്‍ തങ്ങളുടെ മേധാവിത്വം നേടാന്‍ തുടങ്ങിയിരിക്കുന്നു.

വരാനിരിക്കുന്ന ദിവസങ്ങള്‍ കേരളത്തെ ഒരു വിപ്ലവഭൂമിയാക്കി സഖാവ് വി.എസ് മാറ്റും. വരാനിരിക്കുന്ന ദിനങ്ങള്‍ കേരളത്തെ രാഷ്ട്രീയം എന്തെന്ന് സഖാവ് പഠിപ്പിക്കും. എല്ലാ കള്ളന്മാരും തെമ്മാടികളും തുറന്ന് കാണിക്കപ്പെടും.

ബാല കൃഷ്ണപിള്ളയുടെ ജയില്‍ പ്രവേശം ഒരു തുടക്കം മാത്രം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന സാമാന്യ നിയമത്തിന്റെ സാധൂകരണം മാത്രം.
പെണ്‍പിടിയന്മാരെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ അവസാനവും കേരളം കാണും.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സഖാവ് വി.എസ് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന് സുഖിക്കുകയായിരുന്നില്ല.. കള്ളന്മാരെ കണ്ടെത്താനും അവരെ കയ്യാമം വെക്കാനുമുള്ള വഴികള്‍ തേടുകയും അതിനായ് നിരന്തരം പ്രവര്‍ത്തിക്കുകയുമായിരുന്നു.


മൂന്ന്…

ഒരു ഭരണാധികാരി ജനങ്ങളുടെ ക്ഷേമങ്ങളില്‍ ശ്രദ്ധിക്കുന്നവനായിരിക്കണം. എപ്പോഴും ആദ്യത്തെ ആശ്വാസം നല്‍കേണ്ടത് അടിസ്ഥാന വര്‍ഗ്ഗത്തിനുമാവണം. വികസന സങ്കല്പം ഉണ്ടായിരിക്കണം.. വരാനിരിക്കുന്ന തലമുറയെ ദ്രോഹിക്കാത്ത ഒരു വികസനം നയമാണു കേരളത്തിനു ആവശ്യം. അതുപോലെ ധാര്‍മ്മിക മൂല്യമുള്ള പിന്മുറക്കാരെ സൃഷ്ടിക്കാനും ഒരു നേതാവ് ശ്രമിക്കണം.

സഖാവ് വി.എസ് ഇക്കാര്യങ്ങളില്‍ ഏറ്റവും സുതാര്യനായിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കാനും അഴിമതി രഹിതമായ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കാനും സഖാവ് നിരന്തരം ശ്രമിച്ചു.

പ്രതിപക്ഷത്തിനു അധികാരം നല്‍കാന്‍ കേരളത്തിലെ ജനങ്ങളോട് പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. അവര്‍ പ്രതിപക്ഷത്തിരുന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനും സ്തുതി പാടുകയായിരുന്നു. ഉമ്മന്‍ ചാണ്ടി വര്‍ഗ്ഗീതയുടെ ആള്‍ രൂപമായ് മാറി..

കേരളം രണ്ടു വട്ടം യു.ഡി.എഫിനെ വിജയിപ്പിച്ചപ്പോഴും ആ വിജയം ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയ വിജയം എന്ന് പറയാന്‍ യു.ഡി.എഫ് തയ്യാറായില്ല. പകരം അതിന്റെ ക്രെഡിറ്റ് പാതിരിമാരും തങ്ങള്‍മാരും അടിച്ചോണ്ട് പോയി………. ജനങ്ങളെ വിശ്വാസമില്ലാത്തൊരു പ്രതിപക്ഷത്തിനു ഇനിയും വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തയ്യാര്‍ ആവുമോ..?

ഈ മല്‍സരം..

അഴിമതിരഹിതനും നീതിമാനും ജനപോരാളിയും സ്‌നേഹാലുവുമായ സഖാവ് വി.എസ് അച്യുതാനന്ദനും യാതൊരു ആദര്‍ശ ധീരതയും ഇല്ലാത്ത ഐസ് ക്രീം കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഇടമലയാര്‍ ബാലകൃഷ്ണപിള്ളക്കായ് നിലവിളിക്കുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മിലാണ്.

മുറിക്കഷ്ണം…

കേവലം ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നുയര്‍ന്നു വന്ന സഖാവ് അച്യുതാനന്ദനെ ഇന്ന് കേരളത്തിനു ആവശ്യമുണ്ട്. അച്യുതാനന്ദനു തന്റെ വിശ്രമ ജീവിതത്തിലേക്ക് പോകാവുന്ന പ്രായമാണിത്. എന്നാല്‍ കേരളം ഇപ്പോള്‍ സഖാവ് അച്യുതാനന്ദനില്‍ നിന്നും അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നു. കേരളം വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ്… ആ സ്‌നേഹ സാന്നിദ്ധ്യം അവകാശമാക്കന്‍ നമ്മുടെ അവസാനത്തെ അവസരമാണിത്…….

സഖാവ് വി.എസ് അങ്ങയെ ഞങ്ങള്‍ക്ക് വേണം എന്ന് കേരളമൊട്ടാകെ ഒരു മുദ്രാവാക്യമായ് മാറുന്നു…!

സൂചിമുന..

ഇനി നഷ്ടമായാല്‍ ഒരിക്കലും ആ സാന്നിദ്ധ്യം നമ്മോടൊപ്പം ഉണ്ടാവില്ല.
നഷ്ടമാകാതെ നമുക്കത് നെഞ്ചോട് ചേര്‍ക്കാം… കാരണം,

അത് പ്രതീക്ഷയുടെ അവസാനത്തെ മഞ്ഞുതുള്ളിയാണ്.

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…


Tagged with:

16 Responses to “വി.എസിന്റെ ജൈത്ര യാത്രകള്‍…”

 1. neruda

  laal salaam

 2. manesh

  വി എസ് = ഒരു ജനതയുടെ സ്വപനം

 3. Rajesh kumar

  സഖാവിനു അഭിവാദനങ്ങള്‍!!!

 4. rajeev ramakrishnan

  lal salam sakhave lalsalam

 5. ഷിനു.അവോലം

  പുന്നപ്രയിലെ രണാങ്കണത്തില്‍ ഉദിച്ചുയര്‍ന്ന്..
  പോരാട്ട വീഥിയിലെ സൂര്യ തേജസ്സായി ജ്വലിച്ചു നിന്ന്..
  നെറി കേടുകളോട് സന്ധി ചെയ്യാതെ..
  സമര സഖാക്കളുടെ ആവേശമായ പ്രിയ സഖാവെ..
  കേരളത്തിലെ കംമുനിസ്ടുകാര്‍ നിങ്ങള്‍ ഉയര്‍ത്തുന്ന മുദ്രവാക്യങ്ങള്‍ക്ക് ഒപ്പമാണ്…ഈ പോരാട്ടത്തില്‍ എന്ത് വില കൊടുക്കേണ്ടി വന്നാലും കൂടെ നില്‍ക്കും ഞങ്ങള്‍..
  പാവങ്ങളുടെ പട തലവന്‍ സഖാവ് വീ.എസ നാട് ഭരിക്കട്ടെ..പോരാട്ടങ്ങള്‍ തുടരട്ടെ..

  പോരാളികളുടെ പോരാളീ..സഖാവ് വീ.എസിന് ചുകപ്പന്‍ അഭിവാദ്യങ്ങള്‍..

 6. MANIKANDAN

  വി.എസ്. ഒരു പ്രസ്ഥാനം തന്നെയാണ്‌ പക്ഷെ എല്ലാഉത്തരവാദിത്വങ്ങളും അദ്ദേഹത്തെ ഏല്പിച്ച്‌ ചുമ്മാതിരിക്കാമെന്ന് ഒരു ജനതയെ ഉദ്ബോധിപ്പിക്കുന്നത്‌ ശരിയാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌

 7. haroon peerathil

  എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന കേരളത്തിന്റെ കാവലാളായ് മാറിയ സഖാവിനു ……….ലാല്‍ സലാം

 8. jithesh.p

  Lal salam Saghave…We are keenly watching your movements and your brave decissions.All the wishes from a group of youth from calicut.

 9. jithesh.p

  വെരി ഗുഡ് ARTICLE

 10. REMESH TK

  ലാല്‍ സലാം സഖാവ ലാല്‍ സലാം

 11. ARUN K.V

  ലാല്‍ സലാം സഖാവെ ലാല്‍ സലാം.. ഒരിക്കലും മറക്കില്ല ഈ ഭരണം.. ഇന്ത്യ യിലെ ഏറ്റവും നല്ല ഭരണം

 12. unise

  ലാല്‍ സലാം സഖാവെ

 13. gladnews

  സുഹൃത്തുക്കളെ… നന്മയെ പ്രണയിക്കുന്നവരെ…
  കേരളത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പ് ആണ് വീയെസ്സ്.
  വീയെസ്സിന് വന്നതെന്ന് റെട്ടിധ്ധരിക്കപ്പെടുന്ന തെറ്റുകള്‍ വീയെസ്സിന് വന്നതല്ല.
  കാലാകാലം കേരളം ഭരിച്ച കള്ളന്മാര്‍ പണിതു വച്ച തീരാക്കുടുക്കുകള്‍ അഴിക്കാന്‍ വീയെസ്സ് പാടുപെട്ടു ശ്രമിക്കുക തന്നെ ചെയ്തു.
  എന്നാല്‍, അന്വേഷണങ്ങള്‍ എല്ലാം ഞെട്ടിക്കുന്ന, നാറുന്ന, നമുക്ക് സ്വപ്നം കാണാന്‍ കഴിയാത്തത്ര ആഴത്തിലുള്ള പ്രശ്നങ്ങളുടെ, ചതികളുടെ കഥകളില്‍ കൊണ്ടെത്തിക്കുക ആയിരുന്നിരിക്കണം. ഈ തീരാക്കുടുക്കുകള്‍ ഒന്നൊന്നായി പരിഹരിച്ച്ചുവരാന്‍ കൂടുതല്‍ സമയം വേണം. അതിനാല്‍ വീയെസ്സ് ഇനിയും ഭരിക്കണം.
  വീയെസ്സ് അച്ച്ചുതാനന്തന്‍ ഒരു ജനകീയ സോഷ്യലിസ്റ്റ്‌ ആണ്. എല്‍ ഡീ എഫു കാരന്‍ അല്ല. ആയിരുന്നെങ്കില്‍ സ്വന്തം പാര്ടികാര്‍ ഇത്രയധികം അദേഹത്തെ പേടിക്കുകയും വെറുക്കുകയും ഇല്ലായിരുന്നു.
  ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ മാത്രമേ വീയെസ്സിനെ വേണ്ടൂ. വിയെസ്സിനു ജനത്തെയും. ജനങ്ങള്‍ക്ക്‌ വേണ്ടി നിന്നത് കൊണ്ട് മാത്രമാണ് വീയെസ്സ് ഒറ്റപ്പെട്ടത്. അതിനാല്‍ വീയെസ്സിനെ ജനങ്ങള്‍ ഒറ്റപ്പെടുത്തിക്കൂട. ഇനിയും അദ്ധേഹത്തിന്റെ ഭരണം തന്നെയാണ് കേരളത്തിനു ആവശ്യം.
  നമുക്ക് ചെയ്യാന്‍ കഴിയുന്നതു:
  ഈമൈല്‍ സന്ദേശങ്ങളും ഫെയിസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും പരമാവധി ഉപയോഗപ്പെടുത്തുക.
  ഈമൈലുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കട്ടെ.
  ആര്‍ക്കും വേണ്ടാത്ത ഈ മനുഷ്യന്‍ പൊതുജനങ്ങള്‍ക്കായി ഇനിയും തിരിച്ചുവരട്ടെ.
  അധെഹത്തെക്കൊണ്ട് ഒന്നും ചെയ്യാന്‍ ആയില്ലെങ്കില്‍ പോലും.. ഇന്നുള്ള സ്ഥിധിയിലെങ്കിലും കേരളം നിലനില്‍ക്കും.
  ഇല്ലെങ്കില്‍:
  കള്ളന്മാരും കൊള്ളക്കാരും ഇനിയും നമ്മളെ ഭരിക്കും, അവരുടെ മാത്രം സുഖം ലക്‌ഷ്യം വെച്ചു അവര്‍ ഒറ്റക്കെട്ടായി നമ്മളെ കൊള്ള ചെയ്യും.
  യു ഡീ എഫ് ആയിരുന്നു കഴിഞ്ഞ അഞ്ചു വര്ഷം ഭരിച്ചിരുന്നതെങ്കില്‍.. എനിക്ക് യാതൊരു സംശയവുമില്ല.. ഏറ്റവും വില കുറഞ്ഞ ഇനം അരിയുടെ വില ഇന്ന് കിലോക്ക് തോന്നൂറിനും നൂറിനും ഇടയില്‍ ആയിരിക്കും. ഉറപ്പു.
  ഇത്തരത്തില്‍ എല്ലാ അവശ്യ സാധനങ്ങളുടെയും വില ഉയര്‍ന്നു കഴിഞ്ഞേനെ..

  വീയെസ്സ് ഇനിയും അഞ്ചു വര്ഷം കൂടി ഭരിച്ചാല്‍ അരിവില ഇന്നത്തേതില്‍ നില നില്‍ക്കുകയെങ്കിലും ചെയ്യും.
  ഇനി വര്ധ്ധിച്ച്ചാലും ഒന്നോ രണ്ടോ രൂപ.. തീര്‍ച്ച.
  സുനാമി ഫണ്ടുകള്‍ സുനാമി ബാധിതര്‍ക്ക് കൊടുക്കാതെ വക മാറ്റി ചെലവാക്കിയവര്‍ ഇനി ഭരിച്ചാല്‍… അത് സങ്കല്‍പ്പിക്കാന്‍ കൂടി വയ്യ.
  ജനങ്ങളെ… എല്ലാം നിങ്ങളുടെ കയ്യില്‍… നിങ്ങള്‍ തന്നെ തീരുമാനിക്കുക നിങ്ങള്‍ക്കിനി എന്ത് വേണമെന്ന്.

 14. chaathu

  നീയൊക്കെ എന്തുവാടെ വിചാരിക്കുന്നെ വീ എസ് എന്നാല്‍ കേരളത്തിന്റെ രെക്ഷകനെന്നോ ? നിനക്കൊന്നും ഇതുവരെ നേരം വെളുതിട്ടില്ലേ യാരുവ ഈ വീ എസ് സഖാവ് ?നീയൊക്കെ ബംഗാളിലെ കമ്മ്യൂണിസ്റ്റ് മുതലാളിമാര്‍ അവിടെ ചെയ്തുകൂട്ടിയത്
  ഇവിടെയും നടപ്പിലാക്കനാണോ വീ എസ് എന്ന് നിലവിളിക്കുന്നത് .കേരളം മുടിച്ചേ തീരു എന്ന് നിനക്കൊക്കെ നിര്‍ബന്ധമാണോ? വീ എസ് ഒരിക്കല്‍ കൂടി ഭരണത്തില്‍ വരാത്തത്
  നമ്മുടെ പൂര്‍വികര്‍ ചെയ്ത സുകൃതം .കേരളത്തിന്‌,ചിരകാലം ഓര്‍ത്തുവെക്കാന്‍ എന്തുവാ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്നത് ഒന്ന് പറയാമോ ?പിന്നെ ,ദൂള്‍ന്യുസെ ,നിങ്ങള്‍ എല്‍ ഡി എഫിന്റെ പ്രചാരകരാണോ ?നിഷ്പക്ഷ പത്ര പ്രവര്‍ത്തനത്തിന്റെ ഉത്തമ ദൃഷ്ടാന്തം ,ഇതൊരിക്കലും നഷ്ടപ്പെടുത്തരുത് അടുത്ത തവണയെങ്കിലും ഭരണത്തില്‍ എത്തിയാല്‍ വീ എസ് മഹാരാജാവില്‍നിന്നും പട്ടും വളയും ലഭിക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ട ! എടൊ തുന്നല്‍ക്കാര നിനക്കൊക്കെ രാഷ്ട്രീയത്തില്‍ കൈവിഷം കിട്ടീടുണ്ടോ ? കണ്ട മിമിക്രിക്കാരുടെയും ചില മാധ്യമങ്ങളുടെയും സൃഷ്ടി എന്നതിലപ്പുറം വീ എസ്സിന് എടുത്തുപറയാന്‍ ഒരു മേന്മയും ഇല്ല .പിടുത്തം വിട്ട കംമ്യുനിസ്ടിന്റെ അവസാന കചിത്തുരുംപായിരുന്നു വീ എസ് .അദ്ദേഹത്തെ അമാനുഷികനായി ചിതീകരിച്ച് കെട്ടി എഴുന്നള്ളിച്ചതിലൂടെ സാദാരണ ജനങ്ങളെ കബളിപ്പിച്ച്കുറെ വോട്ടു നേടുന്നതില്‍ തുന്നല്‍ക്കാരന്റെ ജെനുസില്പെട്ട പേന ഉന്തുവീരന്മാര്‍ക്ക് കഴിഞ്ഞു എന്നത് സത്യമാണ് .എന്തായാലും വലിയൊരു ദുരന്തം ഒഴിവായല്ലോ ,ആശ്വാസം !!!!!

 15. shyam

  നാടിന്റെ പ്രിയ സഖാവിനു ആയിരം അഭിവാദ്യങ്ങള്‍…

 16. nkmoideen cherur

  ലാല്‍സലാം വി എസ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.