Categories

ആ­ന്ധ്ര­യില്‍ ജ­മാ­ത്തെ ഇ­സ്‌ലാ­മി­യു­ടെ രാ­ഷ്ട്രീ­യ പാര്‍­ട്ടി നി­ല­വില്‍ വന്നു

ഹൈ­ദ­രാ­ബാ­ദ്: രാ­ജ്യ­ത്തെ ഏ­റ്റവും വലി­യ സാ­മൂ­ഹി­ക-മത സം­ഘ­ട­ന­യായ ജ­മാ­ത്തെ ഇ­സ്‌ലാ­മി ഹി­ന്ദ് ആ­ന്ധ്രാ­പ്ര­ദേ­ശില്‍ സ്വ­ന്ത­മായി രാ­ഷ്ട്രി­യ പാര്‍­ട്ടി രൂ­പി­ക­രി­ച്ചു. ദാ­രി­ദ്ര നിര്‍­മാര്‍­ജ്ജ­നം, അ­ഴിമ­തി തുട­ച്ചു നീക്കല്‍, എല്ലാ­വര്‍ക്കും തു­ല്യ അ­വസ­രം, തു­ല്യനീതി എ­ന്നി­വ ഉ­റ­പ്പു­വ­രു­ത്തു­ക­യാ­ണ് പു­തി­യ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കൊ­ണ്ട് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്ന് പാര്‍­ട്ടി കണ്‍­വീ­നര്‍ അ­ബ്ദുല്‍ ജ­ബ്ബാര്‍ സി­ദ്ദി­ഖി പ­റഞ്ഞു.

ആ­ന്ധ്രാ­പ്ര­ദേ­ശില്‍ വ­രാ­നി­രി­ക്കു­ന്ന ത­ദ്ദേ­ശ സ്വ­യംഭരണ സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു­ള്ള തി­ര­ഞ്ഞെ­ടു­പ്പില്‍ മല്‍­സ­രി­ച്ച ത­ങ്ങ­ളു­ടെ ശക­തി പ­രീക്ഷി­ക്കാ­നാ­ണ് പാര്‍­ട്ടി­യു­ടെ തീ­രു­മാ­നം. ഹൈ­ദ­രാ­ബാ­ദി­ല്‍ ന­ട­ന്ന പൊ­തു­ച­ട­ങ്ങില്‍ സം­സ്ഥാ­ന­ത്തി­ന്റെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് നി­രവ­ധി പ്ര­വര്‍­ത്ത­കര്‍ പ­ങ്കെ­ടു­ത്ത് പ്ര­തി­ജ്ഞ ചൊല്ലി.

നല്ല സ്വ­ഭാ­വ­വും വ്യ­ക്തി­ത്വ­വു­മു­ള്ളവ­രെ മാ­ത്ര­മേ തി­ര­ഞ്ഞെ­ടു­പ്പില്‍ പാര്‍­ട്ടി മല്‍­സ­രി­പ്പി­ക്കു­ക­യു­ള്ളു­വെന്നും സി­ദ്ദി­ഖി പ­റ­ഞ്ഞു.സര്‍­ക്കാ­രിന്റ ജ­നക്ഷേ­മ പ­രി­പാ­ടി­കള്‍ അ­തി­ന് അര്‍­ഹ­ത­യു­ള്ള­വര്‍­ക്കെ­ത്തി­ക്കാന്‍ പാര്‍­ട്ടി പ്ര­യ­ത്‌­നി­ക്കു­മെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

മു­സ്‌­ലി­ങ്ങള്‍­ക്കി­ട­യില്‍ മാത്രം ഒ­തു­ങ്ങി­ക്കൂ­ടാ­തെ പൊ­തു­സ­മൂ­ഹ­ത്തില്‍ ഇറ­ങ്ങി പ്ര­വര്‍­ത്തി­ക്കും. ജാ­തി വി­വേച­നം അ­വ­സാ­നി­പ്പി­ക്കും, രാ­ഷ്ട്രീ­യ പ്ര­വര്‍­ത്ത­കര്‍ ജ­നങ്ങ­ളെ കൊ­ള്ള­യ­ടി­ക്കുന്ന­ത് ഇല്ലാ­താ­ക്കും- അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

ജ­മാ­ത്തെ ഇസ്‌ലാ­മി ഹി­ന്ദ് ത­ങ്ങ­ളു­ടെ പ്ര­വര്‍­ത്തക­രെ വോ­ട്ടു­ചെ­യ്യു­ന്ന­തില്‍ നി­ന്ന് വി­ല­ക്കി­യി­രു­ന്ന ഒ­രു കാലത്തു നി­ന്നു വള­രെ­യ­ധി­കം മു­ന്നോ­ട്ടു വ­ന്നി­ട്ടു­ണ്ടെ­ന്നാ­ണ് രാ­ഷ്ട്രീ­യ നി­രീ­ക്ഷ­കര്‍ വി­ല­യി­രു­ത്തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.