എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളും
എഡിറ്റര്‍
Monday 3rd June 2013 5:32pm

right-to-inf

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നു. വിവരാവകാശ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നീക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും കമ്മീഷന്‍ പറയുന്നു.

ഇതിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനായി ആറാഴ്ച്ചത്തെ സമയവും കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്.

Ads By Google

പുതിയ തീരുമാനപ്രകാരം ആവശ്യനുസരണം രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. പാര്‍ട്ടികളുടെ ഫണ്ട്, അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, പാര്‍ട്ടികളുടെ ചിലവ് ഇവയൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സുഭാഷ് അഗര്‍വാള്‍ എന്നിവര്‍ നല്‍കിയ പരാതി പ്രകാരമാണ് നടപടി.

Advertisement