എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശത്തിന്റെ പരിധിയില്‍ പാര്‍ട്ടി വരേണ്ട, ഭേദഗതി വേണ്ടത് ആദായ വകുപ്പില്‍: മനീഷ് തിവാരി
എഡിറ്റര്‍
Sunday 9th June 2013 11:39am

Manish-Tewari

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി മനീഷ് തിവാരി. സി.എന്‍.എന്‍-ഐ.ബി.എന്നുമായി നടന്ന അഭിമുഖത്തിലാണ് തിവാരി തന്റെ നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടികളെ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതിനെ എതിര്‍ക്കുന്നത് പാര്‍ട്ടികളുടെ രഹസ്യങ്ങള്‍ പുറത്താകും എന്ന ഭയം കൊണ്ടാണോ എന്ന ചോദ്യത്തിന് തിവാരിയുടെ മറുപടി ഇങ്ങനെയായിരുന്നു,

Ads By Google

‘ പാര്‍ട്ടിക്ക് 20,000 രൂപയിലധികം ഡൊണേഷന്‍ നല്‍കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് നല്‍കാറുണ്ട്. 20000 രൂപയില്‍ താഴെ സംഭാവന നല്‍കുന്ന വിവരങ്ങള്‍ പുറത്ത് വിടാറില്ല.

രാജ്യത്തെ 6,30,000 ഗ്രാമങ്ങളില്‍ പാര്‍ട്ടി പടര്‍ന്ന് നില്‍ക്കുന്നുണ്ട്. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള നിരവധി പേര്‍ ചെറിയ സംഭാവനകള്‍ നല്‍കാറുണ്ട്. അവരുടേയെല്ലാം വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ല.

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദം ആദായ വകുപ്പില്‍ ഭേദഗതികള്‍ വരുത്തുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത വര്‍ധിപ്പിക്കാന്‍ എളുപ്പം അതാണ്. തിവാരി പറഞ്ഞു.

വിവരാവകാശത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമായിരുന്നു.

പുതിയ നീക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നായിരുന്നു കമ്മീഷന്‍ ഇതിന് നല്‍കിയ വിശദീകരണം.

പുതിയ നിയമം വരികയാണെങ്കില്‍ പാര്‍ട്ടികളുടെ ഫണ്ട്, അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, പാര്‍ട്ടികളുടെ ചിലവ് ഇവയൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

എന്നാല്‍ പുതിയ നടപടി പാര്‍ട്ടിയുടെ സ്വതന്ത്രമായ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് പുതിയ നിയമം തടസ്സമാകുമെന്നാണ് സി.പി.ഐ.എം പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസ്ഥാപനങ്ങളായി കാണാനാവില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

Advertisement