എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം : പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം
എഡിറ്റര്‍
Wednesday 1st February 2017 1:00pm

cash

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി മുതല്‍ ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രമാണ്.

പേര് വ്യക്തമാക്കാത്ത അക്കൗണ്ടുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ട് വാങ്ങുന്നത് തുടരുന്നെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ടാക്സ് റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യണം.രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം സംഭാവനകള്‍ സ്വീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Advertisement