Categories

പത്മപുരസ്‌കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിച്ചത് വ്യവസായികളെ

pathma-award

ന്യൂദല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിച്ചവരുടെ പേരുകള്‍ പുറത്ത്. നേതാക്കള്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും വ്യവസായികളാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ വര്‍ഷത്തെ പത്മ പുരസ്‌കാരത്തിനായി നിര്‍ദേശിച്ചവരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ശുപാര്‍ശ ചെയ്തിരിക്കുന്നത് റിയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ ഗ്രേസ്പിന്റോ, പ്രവാസി വ്യവസായി സുന്ദര്‍ മേനോന്‍, ജോര്‍ജ് ഓണക്കൂര്‍, ഗോപിനാഥ് മുതുക്കാട്, സായ് ട്രസ്റ്റിന്റെ കെ.എന്‍ ആനന്ദ്കുമാര്‍ എന്നിവരുടെ പേരുകളാണ്.

മദ്രാസ് മെഡിക്കല്‍ മിഷനിലെ ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശോഭാ ഗ്രൂപ്പ് ഉടമ പിഎന്‍സി മേനോനെ കേന്ദ്ര മന്ത്രി വയാര്‍ രവിയും ഇ. അഹമ്മദ് ഗള്‍ഫാര്‍ മുഹമ്മാലിയുടേയും പേര് നിര്‍ദേശിച്ചു.

ഗോഗുലം ഗോപാലന്റെ പേര് പി.സി ചാക്കോയും കാടിക്കുന്നില്‍ സുരേഷ് ജനറല്‍ പിക്‌ചേഴ്‌സ് ഉടമ രവീന്ദ്രനാഥന്‍ നായരുടെയും പേര് ശുപാര്‍ശ ചെയ്തു.

ചെന്നൈയിലെ പിജിപി വ്യാവസായ ഗ്രൂപ്പ് ഉടമ പഴനി ജി പെരിയ സ്വാമി, ദുബായ് ഫാത്തിമാ ഹെല്‍ത്ത് കെയറിലെ ഡോ. കോലപ്പറമ്പത്ത് ഹുസൈന്‍, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കൊച്ചിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. എം.കെ മൂസകുഞ്ഞി, കഥകളി നടന്‍ സദനം ദിവാകര മാരാര്‍ എന്നിവരെയാണ് കേന്ദ്രമന്ത്രി കെ.വി തോമസ് ശുപാര്‍ശ ചെയ്തത്.

ഒംചേരി എന്‍.എന്‍ പിള്ളയെ വയലാര്‍ രവിയും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദിക്ഷിതും നിര്‍ദേശിച്ചു. ഓംചേരിയുടെ മകള്‍ ദീപ്തി ഓംചേരിയെ ഒ.എന്‍.വിയും നിര്‍ദേശിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പി.വി ഗംഗാധരന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. വീഗാഡ് ഉടമ കൊച്ചൗസേപ്പ ചിറ്റിലപ്പള്ളിയുടെ പേരാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി എല്‍കെ അതീഖ് നിര്‍ദേശിച്ചിരിക്കുന്നത്.

ചെന്നൈയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന മീനാദാദയ്ക്ക് എം.പി അച്യുതന് വേണ്ടിയും എം.ഐ ഷാനവാസ് സീമാറ്റ് ഡയറക്ടര്‍ ഇ. വത്സല കുമാറിന് വേണ്ടിയും ശുപാര്‍ശ ചെയ്തു.