എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ കത്ത് ചോര്‍ന്നതില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന് അതൃപ്തി
എഡിറ്റര്‍
Sunday 2nd March 2014 5:50pm

vs achuthananthan

ന്യൂദല്‍ഹി: ടി.പി വധക്കേസ് വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്ത് പുറത്തായതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.

വി.എസിന്റെ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് കാരണമായാത്.

ഈ മാസം നാലിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനനേതൃത്വ യോഗത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിനെ അതൃപ്തി അറിയിക്കും.

കത്ത് പി.ബിയ്ക് കൈമാറുന്നതിന് മുന്‍പ് താന്‍ അത് മാധ്യമങ്ങളിലൂടെ വായിക്കാനിടയായെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാനും യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കും.

ടി.പി വധക്കേസ് പ്രതികളെ സന്ദര്‍ശിച്ച പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നടപടി ശരിയായില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ പ്രവൃത്തിയെ കേന്ദ്ര നേതൃത്വം തിരുത്തണമെന്നും  വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാക്കളായ പ്രതികളെ പാര്‍ട്ടി തള്ളിപ്പറയണമായിരുന്നു.

പാര്‍ട്ടിക്കാര്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും വി.എസ് കത്തില്‍ ആരോപിച്ചിരുന്നു.

തെറ്റുതിരുത്താനാണ് താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

സംഭവത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണെന്നും കാര്യങ്ങള്‍ തുറന്ന് പറയുന്നത് വിഭാഗീയതയായി കാണരുത്.

പ്രതികളെ ജയിലില്‍ പോയി സന്ദര്‍ശിച്ചതോടെ കേസില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നത് സമ്മതിക്കുന്നതിന് തുല്യമായി. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും വി.എസ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.

Advertisement