എഡിറ്റര്‍
എഡിറ്റര്‍
പോലീസ് സംവിധാനത്തില്‍ മാറ്റം അനിവാര്യം: ഷീല ദീക്ഷിത്
എഡിറ്റര്‍
Sunday 13th January 2013 10:55am

ന്യൂദല്‍ഹി: രാജ്യത്തെ പോലീസ് സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. കരണ്‍ ഥാപ്പറുമായി ‘ഡെവില്‍സ് അഡ്വക്കറ്റ്’ല്‍ സംസാരിക്കുകയായിരുന്നു അവര്‍.

അഭിമുഖത്തില്‍ ദല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ദല്‍ഹിയിലുണ്ടായ പ്രക്ഷോഭത്തെ ഉദ്ദരിച്ച് പോലീസ് സംവിധാനത്തില്‍ അടിയന്തിരമായി മാറ്റം വരുത്തണമെന്നും അഭിപ്രായപ്പെട്ടു.

Ads By Google

പോലീസ് സേനയിലേക്കുള്ള തിരഞ്ഞടുപ്പ് കുറ്റമറ്റതാക്കണമെന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച പരിശീലനം നല്‍കണമെന്നും ഷീല ദീക്ഷിത് പറയുന്നു. രാജ്യത്തെ രാഷ്ട്രീയക്കാരെക്കാളും പോലീസിനാണ് പരിശീലനത്തിന്റെ ആവശ്യമുള്ളത്.

പ്രശ്‌നങ്ങളില്‍ പോലീസിന്റെ സമീപനവും ഇടപെടലും മാറ്റേണ്ടതുണ്ട്. ആളുകള്‍ പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ ഭയപ്പെടുന്നത് മാറണം. ഒരു അപകടമോ മറ്റോ പറ്റിയാല്‍ ആളുകള്‍ അവരെ രക്ഷിക്കാന്‍ ഭയക്കുന്നു. പിന്നാലെ വരുന്ന കേസിനെ കുറിച്ച ഭയന്നാണത്. ഈ അവസ്ഥ മാറണം.

ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെയുണ്ടായാല്‍ രാജ്യത്ത് അക്രമം നടക്കുന്നത് കുറയുമെന്നും ഷീല ദീക്ഷിത് പറയുന്നു.

Advertisement