എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനിയുമൊത്തുള്ള ചിത്രം കാണിച്ച് പൊലീസിന്റെ ചോദ്യം ചെയ്യല്‍; സുനിയെ അറിയല്ലെന്ന് വ്യക്തമാക്കി ധര്‍മജന്‍ ബോള്‍ഗാട്ടി
എഡിറ്റര്‍
Wednesday 5th July 2017 5:32pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായുള്ള ധര്‍മ്മജന്റെ ചിത്രം കാണിച്ചായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്തത്. എന്നാല്‍ തനിക്ക് സുനിയെ അറിയില്ലെന്നും സിനിമയുടെ ലൊക്കേഷനില്‍ വച്ച് നിരവധി പേര്‍ ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കാറുണ്ടെന്നും ധര്‍മ്മജന്‍ പൊലീസിനോട് വ്യക്തമാക്കി.

തന്റെ സിനിമയുടെ സെറ്റില്‍ സുനി എത്തിയിരുന്നോ എന്നായിരുന്നു പൊലീസ് ചോദിച്ചതെന്നും ധര്‍മ്മജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ധര്‍മ്മജനെ ബോള്‍ഗാട്ടിയ്‌ക്കൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പൊലീസ് ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഒന്നര മണിക്കൂറിലധികം നേരം പൊലീസ് ധര്‍മ്മജനെ ചോദ്യം ചെയ്തു.


Also Read: ലുങ്കി മടക്കിക്കുത്തി പാടത്തെ ചെളിയിലിറങ്ങി സി.കെ വിനീത്; കണ്ണൂര്‍ കൊമ്പന്റെ പാടത്തെ പണി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്


അതേസമയം, നിരവധി പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായ ആളുകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.

നാദിര്‍ ഷാ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചത് ധര്‍മ്മജനാണ്. കൂടാതെ ദിലീപിനൊപ്പം നിരവധി സ്റ്റേജ് ഷോകളിലും ധര്‍മ്മജന്‍ പങ്കെടുത്തിട്ടുണ്ട്.

രണ്ടു ദിവസത്തിനകം സ്രാവുകളെ വെളിപ്പെടുത്തുമെന്ന് നേരത്തേ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

 

Advertisement