Categories

നടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ അനീഷാണ് അറസ്റ്റിലായത്.

പള്‍സര്‍ സുനിയ്ക്കുവേണ്ടി ഇയാള്‍ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സുനിയുടെ ശബ്ദം റെക്കോഡു ചെയ്ത് ദിലീപിന് അയച്ചു കൊടുക്കാനും ശ്രമിച്ചു.


Also Read: ‘ബസില്‍നിന്ന് യാത്ര കാറിലേയ്ക്കു മാറ്റിയതാണെന്റെ ആര്‍ഭാടം’; ടൈംസ് നൗ കള്ളം പ്രചരിപ്പിക്കുന്നെന്ന് എം.ബി രാജേഷ്


കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലേയ്ക്ക് മൂന്നുവട്ടം ഫോണ്‍ ചെയ്യുകയുമുണ്ടായി.  നടിയെ ആക്രമിച്ചതിനു പിന്നില്‍ ദിലീപാണെന്ന് മാര്‍ച്ച് ആറിന് സുനി  അനീഷിനോട് പറഞ്ഞിരുന്നു. ജയിലില്‍ കാവല്‍ നിന്നപ്പോഴാണ് സുനി അനീഷിനോട് ഇക്കാര്യം പറഞ്ഞത്. അനീഷിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയ്ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഗണേഷിന്റെ പരാമര്‍ശം ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്.