Categories

Headlines

മോഡിയ്ക്ക് വനിതാപൊലീസിന്റെ സുരക്ഷാവലയം

modi-security

ഗാന്ധിനഗര്‍: ഗുജറാത്ത്  മുഖ്യമന്ത്രിയും എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ സുരക്ഷ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ഇടയില്‍ വലിയൊരു തര്‍ക്ക വിഷയമായിരിക്കാം.

എന്നാല്‍ ഗുജറാത്ത് പൊലീസ് അദ്ദേഹത്തിന് കൂടുതല്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞു.

സാധാരണ വേഷമണിഞ്ഞ വനിതാ പൊലീസിനെയാണ് പുതിയതായി നിയോഗിച്ചിരിക്കുന്നത്.

‘അദ്ദേഹം ഇപ്പോഴും ഭീകരവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ തന്നെയാണ്. ഭീകരസംഘടനകളിലെ വനിതകളില്‍ നിന്നും അദ്ദേഹത്തിന് ഭീഷണിയുണ്ട്.

അദ്ദേഹത്തിന്റെ റാലികളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ധാരാളം സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്. അതുകൊണ്ടാണ് സുരക്ഷാസേനയിലേയ്ക്ക് വനിതാ കോണ്‍സ്റ്റബിള്‍മാരെ കൂടി ഉള്‍പ്പെടുത്തിയത്.’ പൊലീസ് അധികൃതര്‍ പറഞ്ഞു.

എന്‍.എസ്.ജിയുടെയും ഗുജറാത്ത് പൊലീസിന്റെയും കൂടി 45 കമാന്‍ഡോകളാണ് നിലവില്‍ മോഡിയുടെ സുരക്ഷാസേനയിലുള്ളത്.

‘ഇത് ഗ്രൗണ്ടിലെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ്. അദ്ദേഹം സ്‌റ്റേജില്‍ ആയിരിക്കുന്ന റാലി പോലെയുള്ള അവസരങ്ങളില്‍ ഈ വനിതാസേനയെ ഉപയോഗപ്പെടുത്തില്ല. അദ്ദേഹം പൊതുജനങ്ങളോട് നേരിട്ട് സംവദിക്കുന്നത് മിക്കവാറും ഗുജറാത്തില്‍ വെച്ച് മാത്രമാണ്.’ ആഭ്യന്തരവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.കെ നന്ദ പറയുന്നു.

‘അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലെ സ്ത്രീപങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ അത്യാവശ്യമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഗാന്ധിനഗറില്‍ മോഡി സംബന്ധിച്ച ചില പരിപാടികളില്‍ വനിതാസേനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

‘അദ്ദേഹം ഗുജറാത്തില്‍ എവിടെ സഞ്ചരിച്ചാലും വനിതാസേനയുടെ അകമ്പടി ഉണ്ടായിരിക്കണമെന്ന് ആഭ്യന്തരവകുപ്പില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.’ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Tagged with: