എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവം: പ്രതി കൊലപാതക കേസിലും പ്രതി; നവമാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ്
എഡിറ്റര്‍
Sunday 28th May 2017 8:00pm

മലപ്പുറം: പൂക്കോട്ടുംപാടത്ത് ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവത്തില്‍ പിടിയിലായ പ്രതി മോഹന്‍കുമാര്‍ കിളിമാനൂരിലെ ഒരു കൊലപാതകകേസിലേയും പ്രതിയെന്ന് പൊലീസ്. സംഭവം മുതലെടുത്ത് നവമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹിന്ദുമത ആചാരങ്ങളോട് എതിര്‍പ്പുണ്ടായിരുന്നതിനാലാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
153 എ പ്രകാരം കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതി മോഹന്‍കുമാറിന് എതിരെ പൊലീസ് കേസെടുത്തത്. പ്രതിക്ക് പൂജാരിമാരോട് ശത്രുതയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


സംഭവം നടന്നയുടനെ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തും വിധം നവമാധ്യമങ്ങള്‍ വഴി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തിന്റെ ഗതിവിഗതി മാറിമറിയുകയായിരുന്നു. വിഗ്രഹം തകര്‍ത്തതിന് പിന്നില്‍ മുസ്ലീങ്ങളാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പൂക്കോട്ടുംപാടത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതി അറസ്റ്റിലാകുന്നത്.

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ നടത്തിയിരുന്നു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എം.എല്‍.എ പി.വി അന്‍വര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗവും അലങ്കോലപ്പെട്ടിരുന്നു.


Don’t Miss: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ശ്രീകോവിലിന്റെ ഓട് ഇളകിയിരിക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്നാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളുടേയും വാതില്‍ തകര്‍ത്താണ് അക്രമി അകത്ത് കയറിയത്.

എന്നാല്‍, ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയുള്ള തന്റെ പ്രതിഷേധമായിരുന്നു ഇതെന്ന് രാജാറാം മോഹന്‍ദാസ് പൊലീസിന് മൊഴി നല്‍കി. മറ്റ് ക്ഷേത്രങ്ങളിലും ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 43-കാരനായ രാജാറാമിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.


Must Read: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സ്‌ക്വഡിനെ വച്ച് അന്വേഷണം വിപുലപ്പെടുത്തുമെന്ന് ഐ.ജി അജിത് കുമാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സണ്‍, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ സന്തോഷ്, എസ്.ഐമാരായ ജോതിന്ദ്രകുമാര്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ടി.പി ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എം.എസ്.പി ക്യാംപിലെ ഉള്‍പ്പെയുള്ള മുന്നൂറോളം പൊലിസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

Advertisement