വാതുവെയ്പ്പ്: അന്വേഷണം ബി.സി.സി.ഐ ചെയര്‍മാന്റെ മരുമകനിലേക്കും
India
വാതുവെയ്പ്പ്: അന്വേഷണം ബി.സി.സി.ഐ ചെയര്‍മാന്റെ മരുമകനിലേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2013, 5:34 pm

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണം ബി.സി.സി.ഐ ചെയര്‍മാന്റെ കുടുംബത്തിലേക്കും. സംഭവവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ മരുമകനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി. ഇ. ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന് നേരെയാണ് മുംബൈ പോലീസ് അന്വേഷണം നീളുന്നത്.[]

വാതുവെയ്പ്പില്‍ നേരത്തേ അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു രണ്‍ധാവയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗുരുനാഥിനെ ചോദ്യം ചെയ്യുന്നത്. ഗുരുനാഥിന്റെ ബന്ധുവും വിന്ദുവും തമ്മില്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.

വാതുവെപ്പ് സംഘങ്ങളുമായി ഗുരുനാഥിന് നേരിട്ട് ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഒത്തുകളിയില്‍ അറസ്റ്റിലായ ശ്രീശാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസ് നിരത്തിയിട്ടുണ്ട്.