എഡിറ്റര്‍
എഡിറ്റര്‍
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പോലീസുകാര്‍ക്ക് തടവ് ശിക്ഷ
എഡിറ്റര്‍
Monday 3rd June 2013 9:35am

fir

തിരുവനന്തപുരം: എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പോലീസുകാര്‍ക്ക് തടവ് ശിക്ഷ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

വിവരം അറിഞ്ഞ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം കുറ്റത്തിന് ഇരയായവരെ പ്രതികൂലമായി ബാധിക്കും. നിയമപരമായ അധികാര തര്‍ക്കാത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ വൈകിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

Ads By Google

പരാതി ലഭിച്ച ഉടനോ കേസുമായി ബന്ധപ്പെട്ട വിവരം ലഭിച്ച ഉടനെയോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇത് ചെയ്യാത്ത പക്ഷം പോലീസുകാര്‍ ക്കെതിരെ കുറ്റകരമായ നടപടി എടുക്കാം.

ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം പോലീസുകാര്‍ക്ക് മേല്‍ ചുമാത്താമെന്നും കേന്ദ്ര ആഭ്യന്തരകാര്യമന്ത്രാലയം നിര്‍ദേശിക്കുന്നു.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച കേസില്‍ സംഭവം നടന്നയുടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസ് സ്‌റ്റേഷനുകള്‍ തമ്മിലുള്ള അധികാര തര്‍ക്കത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പോയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു.

Advertisement