എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: സിജിത്തുമായി അന്വേഷണസംഘം മൈസൂരിലേക്ക്
എഡിറ്റര്‍
Tuesday 5th June 2012 10:38am

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതി സിജിത്തുമായി അന്വേഷണസംഘം മൈസൂരിലേക്ക് തിരിച്ചു. മൈസൂരിലെത്തി തെളിവെടുക്കാനാണ് അന്വേഷണം സംഘം പുറപ്പെട്ടത്.

ടി.പി വധത്തിന് ശേഷം സിജിത്ത് ഒളിവില്‍ താമസിച്ചിരുന്നത് മൈസൂരിലായിരുന്നു. അവിടെ സിജിത്ത് താമസിച്ചിരുന്ന മുറിയില്‍ പോലീസ് എത്തി തെളിവെടുപ്പ് നടത്തും.

ഇന്നലെ തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ സിജിത്തുമായി തെളിവെടുപ്പിനു പോയ അന്വേഷണ ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
ഏരിയാ കമ്മറ്റിയംഗങ്ങള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തത്. പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.

ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് എത്തിയതെന്നും പരിശോധന നടത്താതിരിക്കാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ പരിശോധനയും തെളിവെടുപ്പും നടത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു.

Advertisement