തൃശൂര്‍: തീവ്രവാദക്കേസിലെ പ്രതികളായ തടയന്റവിട നസീറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നസീറിനൊപ്പം ഷബാസ്, യൂസഫ് എന്നിവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന എറണാകുളത്തെ എന്‍.ഐ.എ കോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം. പ്രത്യേക വാഹനത്തിലാണ് ഇവരെ കൊണ്ടുപോയത്.

പ്രത്യേക സുരക്ഷയുടെ പേരിലാണ് മാറ്റമെന്നും അറിയുന്നു. കോടതിയില്‍ പ്രതികള്‍ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. കോയമ്പത്തൂര്‍, ബാംഗളൂര്‍ സ്‌ഫോടനക്കേസും കളമശേരി ബസ് കത്തിക്കല്‍ കേസുമടക്കമുള്ള തീവ്രവാദക്കേസുകള്‍ ഇവരുടെ പേരിലുണ്ട്.