Administrator
Administrator
അറസ്റ്റിലായ നാടോടി സ്ത്രീയെ പോലീസ് മാനഭംഗപ്പെടുത്തിയതായി പരാതി
Administrator
Wednesday 3rd November 2010 7:18am

DU student kidnapped, gang raped in Delhiതിരുവനന്തപുരം: പോലീസ് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയെ മജിസ്‌ട്രേട്ടിനു മുമ്പില്‍ ഹാജരാക്കുംമുമ്പ് പൊലീസുകാര്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി. വെല്ലൂര്‍ സ്വദേശിയായ യുവതിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ ഉന്നതതല അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ യുവതി കഴിയുന്നത്. ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍. നടരാജന്റെ മുമ്പിലാണ് മാനഭംഗം ചെയ്യപ്പെട്ട കാര്യം യുവതി തുറന്നു പറഞ്ഞത്. താന്‍ 17 ഗര്‍ഭിണിയാണെന്ന്് തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പറയുന്നു. ഗര്‍ഭത്തിന് ഉത്തരവാദി തന്നെ അറസ്റ്റുചെയ്ത പൊലീസുകാരാണെന്ന് യുവതി കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.

യുവതി എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ജൂണ്‍ 10നാണ് തൃക്കാക്കര പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിനുശേഷം യുവതിയെ വെല്ലൂരിലുള്ള ഒരു വീട്ടിലെത്തിച്ചു. തുടര്‍ന്ന് നാലു പൊലീസുകാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. മജിസ്‌ട്രേട്ടിന് മുമ്പില്‍ യുവതിയെ ഹാജരാക്കിയത് അറസ്റ്റിന് അഞ്ചുദിവസങ്ങള്‍ക്കു ശേഷമാണ്. എറണാകുളം സബ്ജയിലിലാണ് ആദ്യം താമസിപ്പിച്ചത്. ആഗസ്റ്റ് 24 മുതല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറാണ് ഗര്‍ഭപരിശോധനയ്ക്ക് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചത്.

യുവതിയുടെ മൊഴി ഗൗരവം അര്‍ഹിക്കുന്നതാണെന്ന് ഉത്തരവില്‍ കമ്മിഷന്‍ അംഗം ആര്‍. നടരാജന്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ തീരുമാനിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

Advertisement