എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് സുനി; വിവിധ സ്ഥലങ്ങളില്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
എഡിറ്റര്‍
Friday 24th February 2017 7:38am

കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ അല്ലെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി പൊലീസിനോട്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി പറഞ്ഞു. അതേസമയം സുനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

നടിയുമായി വാഹനത്തില്‍ സഞ്ചരിച്ച സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ഹൈക്കോടതി പരിസരത്തും ആക്രമണത്തിന് ശേഷം നടിയെ വിട്ടയച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.

മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞ സ്ഥലത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സുനിയെ മാത്രമാണ് തെളിവെടുപ്പിന് എത്തിച്ചത്. അതേസമയം, സ്വയം തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് സുനിയുടെ മൊഴി.

ക്വട്ടേഷനാണെന്ന് നടിയോട് പറഞ്ഞത് ഭീഷണിപ്പെടുത്താനാണെന്നാണ് സുനി പറയുന്നത്. സഹകരിച്ചാല്‍ എല്ലാം വേഗം തീര്‍ക്കാമെന്നും അല്ലെങ്കില്‍ തമ്മനത്തെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുമെന്നുമായിരുന്നു സുനി പറഞ്ഞതായി നടിയുടെ മൊഴിയില്‍ പറയുന്നത്. ലഹരി കുത്തിവച്ചു കാര്യം സാധിക്കാനാണ് തന്നോട് പറഞ്ഞിരിക്കുന്നത് എന്നും സുനി പറഞ്ഞതായാണ് നടിയുടെ മൊഴി.

എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുനിയുടെ മൊഴി. സുനിയ്‌ക്കൊപ്പം പിടിയിലായ പ്രതി വിജീഷിനേയും മറ്റു പ്രതികളേയും പ്രത്യേകം മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ പുരോഗമിച്ച് വരികയാണ്. മറ്റു പ്രതികളുടെ മൊഴികളും സുനിയുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യതയുണ്ട്.

Advertisement