എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ പ്രസംഗം: പോലീസ് നടപടി ആരംഭിച്ചു
എഡിറ്റര്‍
Sunday 27th May 2012 10:13am

തൊടുപുഴ: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തൊടുപുഴയിലെ ഒരു ലോക്കല്‍ ചാനല്‍ റിക്കോര്‍ഡ് ചെയ്ത പ്രസംഗത്തിന്റെ പകര്‍പ്പ് പോലീസ് ശേഖരിച്ചു.

രണ്ട് ദിവസത്തിനകം പ്രസംഗത്തിന്റെ ഉളളടക്കത്തെ കുറിച്ചുളള റിപ്പോര്‍ട്ട് ഐജി പത്മകുമാറിന് സമര്‍പ്പിക്കുമെന്നാണ് സൂചന. ഐജിയും എസ്പിയും ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെ കുറിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുക.

നാല്‍പ്പത്തിയഞ്ച് മിനിറ്റോളം നീളുന്ന പ്രസംഗത്തില്‍ നാല് കൊലപാതകങ്ങളെ കുറിച്ചും അവ നടപ്പിലാക്കിയ രീതിയെ കുറിച്ചുമാണ് പറയുന്നത്. പ്രസംഗത്തില്‍ കൂടുതല്‍ കൊലപാതകങ്ങളെ കുറിച്ചുളള പരാമര്‍ശമുണ്ടോ എന്നും പോലീസ് പരിശോധിക്കും.

അതേസമയം, തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെടുകയാണെന്നാണ് എം.എം മണി വിവാദത്തെ കുറിച്ച് പ്രതികരിച്ചത്. താന്‍ ചരിത്രം വിശദീകരിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുക പാര്‍ട്ടിയുടെ നയമല്ല. തനിയ്‌ക്കെതിരെ കേസ് വന്നാല്‍ അതിനെ ധീരമായി നേരിടുമെന്നും മണി വ്യ്ക്തമാക്കി.

Advertisement