എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Monday 11th September 2017 11:15am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കളമശേരി എ.ആര്‍ ക്യാമ്പിലെ സി.പി.ഒ അനീഷിനെയാണ് സസ്‌പെന്റ് ചെയ്തത്.

കേസില്‍ കഴിഞ്ഞദിവസം അനീഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

സുനി കാക്കനാട് ജയിലില്‍ കഴിയുമ്പോള്‍ നടന്‍ ദിലീപിനെ ഫോണില്‍ വിളിക്കാന്‍ അനീഷ് സൗകര്യം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു.


Must Read: ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ആഗ്രഹമുള്ള പല നടിമാര്‍ക്കും കാണും; പോകാത്തത് ഭയംകൊണ്ട്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി


സുനിയ്ക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷ് സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്ര ശാലയിലേക്ക് സുനിയ്ക്കുവേണ്ടി അനീഷ് വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അനീഷിനെതിരെ നടപടിയെടുത്തത്.

Advertisement