കൊച്ചി: കടല്‍മാര്‍ഗ്ഗം ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ പോലീസ് പിടിയിലായ ശ്രീലങ്കന്‍ സ്വദേശികളില്‍ 9 പേര്‍ക്ക് എല്‍.ടി.ടി.ഇ ബന്ധമുണ്ടെന്ന് സംശയം. കൂടുതല്‍ അന്വേഷണത്തിനായി തമിഴ്‌നാട് ക്രൂബ്രാഞ്ച് ഉദ്ദ്യോഗസ്ഥര്‍ കൊച്ചിയിലെത്തും.

നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 37പേരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോതമംഗലത്തെ ഒരു വീട്ടില്‍ അനധികൃതമായി താമസിച്ച് വരികയായിരുന്ന ഇവര്‍ ഓസ്‌ത്രേലിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.