Categories

തടയന്റവിട നസീറിനെയും നവാസിനെയും വീയ്യൂര്‍ ജയിലിലേക്ക് മാറ്റി

naseerതൃശൂര്‍: തടിയന്റവിട നസീറിനെയും കൂട്ടുപ്രതി സഫ്രാസ് നവാസിനെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ രാത്രി ഒമ്പതോടെയാണ് രണ്ടു പേരെയും വിയ്യൂരിലെത്തിച്ചത്. കനത്ത സുരക്ഷയിലാണ് ഇരുവരെയും കൊണ്ടുവന്നത്.

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇരുവരെയും മാറ്റണമെന്നുള്ള ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ മൊബൈല്‍ ഫോണ്‍ വഴി തീവ്രവാദ സന്ദേശങ്ങള്‍ കൈമാറിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും മാറ്റാന്‍ എ.ഡി.ജി.പി ഉത്തരവിട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.