ka raufകോഴിക്കോട്: മഹാരാഷ്ട്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് കെ.എ. റഊഫിനെതിരേ നടക്കാവ് പോലീസ് കേസെടുത്തു. ഇടനിലക്കാരനായിരുന്ന പാല സ്വദേശി തോമസ് മാത്യുവിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയുടെ അടിസ്ഥാനത്തിലാണ്. പരാതിയെ തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് സി.ഐ റഊഫിന് നോട്ടീസ് നല്‍കി.

റഊഫിന് സ്ഥലം വാങ്ങുന്നതിനു വേണ്ടി നല്‍കിയ തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് തന്റെ പക്കലുണ്ട്. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റഊഫ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. വ്യവസായിയായ തന്റെ മാനേജരുടെ ഫോണിലേക്ക് വിളിച്ചാണ് റഊഫ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ റഊഫ് വാങ്ങിയ 350 ഏക്കര്‍ ഭൂമിയിടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളാണ് തോമസ് മാത്യു.