എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ അധ്യാപകനെ തിരഞ്ഞ് ഗുജറാത്ത് പോലീസ് കേരളത്തില്‍
എഡിറ്റര്‍
Saturday 18th August 2012 2:03pm

രാജ്‌കോട്ട്: കൗമാരക്കാരായ രണ്ട്‌ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ അധ്യാപകനെ തിരഞ്ഞ് ഗുജറാത്ത് പോലീസ് കേരളത്തില്‍.  രാജ്‌കോട്ടിലെ പഡദാരിയിലെ ഡോ. ദിപ്ചന്ദ് ഗാര്‍ദി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ധാവല്‍ ത്രിവേദിയെയാണ്‌ പോലീസ് തിരയുന്നത്. കഴിഞ്ഞ ജൂലൈ 15 നാണ് പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ അപ്രത്യക്ഷനായത്.

Ads By Google

സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേരളത്തിലെത്തിയിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ചാണ് പഡദാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സ്‌കൂള്‍ ക്യാമ്പസില്‍ തന്നെ താമസിക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ പുലര്‍ച്ചെ മൂന്ന് മണിയോടെ കാണാതാവുകയായിരുന്നു. ഇവരെ കണ്ട ഹോസ്റ്റലിലെ തൂപ്പുജോലിക്കാരി അസമയത്ത് എവിടെ പോകുന്നുവെന്ന് അന്വേഷിച്ചപ്പോള്‍ അധ്യാപകന്റെ അനുവാദം വാങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടികള്‍ക്കൊപ്പം അധ്യാപകനെയും കാണാതായതായി മനസിലായത്.

ധാവല്‍ ത്രിവേദിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയതായി  പോലീസിന് മനസിലായത്.

ഈ സിം കാര്‍ഡ് ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്നാണ് സ്വന്തമാക്കിയതൊന്നാണ് പോലീസ് പറയുന്നത്.

അമ്പതുകാരനായ ധാവല്‍ ത്രിവേദി വിവാഹമോചിതനാണ്. ഇന്ത്യയിലെ പ്രധാന ശാസ്ത്രമ്യൂസിയങ്ങളും ചരിത്രമ്യൂസിയങ്ങളും പുണ്യസങ്കേതങ്ങളും കാട്ടിത്തരാമെന്ന് പറഞ്ഞാണ് സയന്‍സ് അധ്യാപകനായ ഇയാള്‍ പെണ്‍കുട്ടികളെ വശീകരിച്ചതെന്ന് സഹപാഠികള്‍ പറഞ്ഞു.

Advertisement