കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍  ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് വ്യക്തമായ സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തനായി പയ്യന്നൂരില്‍ പോലീസ് റെയ്ഡ്.

പയ്യന്നൂര്‍ സഹകരണ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എന്നാല്‍ കുഞ്ഞനന്തനെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
സി.പി.ഐ.എം മാടായി ഏരിയാ ഓഫീസില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ താമസിച്ചിരുന്നെന്ന എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് നിഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞനന്തനായി തിരച്ചില്‍ നടത്തിയത്.
അതേസമയം ടി.പി വധത്തില്‍ അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ടി.പിയെ വധിക്കാന്‍ 2010ല്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയില്‍ വിടുന്നത്.