എഡിറ്റര്‍
എഡിറ്റര്‍
അബ്ദുല്ലക്കുട്ടിക്ക് പോലിസ് സംരക്ഷണം നല്‍കുന്നു: പി ജയരാജന്‍
എഡിറ്റര്‍
Wednesday 12th March 2014 7:11pm

p-jayarajan

കണ്ണൂര്‍: ബലാത്സംഗ കേസില്‍ പ്രതിയായ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് പൊലിസ് സംരക്ഷണം നല്‍കുകയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവിത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍. അബ്ദുല്ലക്കുട്ടി രാജിവെക്കണമെന്നും ജയരാജന്‍ പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്കല്ല മറിച്ച് കോണ്‍ഗ്രസിന്റെ വഴിക്കാണ് പോകുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അബ്ദുല്ലക്കുട്ടിയെ സംരക്ഷിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

പ്രതിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബലാത്സംഗ കേസില പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അബ്ദുല്ലക്കുട്ടി എം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തിരുന്നു.  സരിതയുടെ പരാതിയിന്‍മേല്‍ അബ്ദള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ്  ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

കണ്ണൂരിലെ സ്വകാര്യ ഹോട്ടലിന് മുന്നില്‍ വച്ച് അമ്പതിലധികം വരുന്ന പ്രവര്‍ത്തകരുടെ സംഘമാണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവച്ചത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും പത്തില്‍ താഴെ മാത്രം വരുന്ന പോലീസ് സംഘത്തിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

ഇതിനിടെ പ്രതിഷേധക്കാരുടെ നേര്‍ക്ക് പോലീസ് ലാത്തി വീശി. എട്ടോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

അബ്ദുല്ലക്കുട്ടി തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിച്ചു എന്ന സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയിന്‍മേല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു.

Advertisement