ന്യൂദല്‍ഹി: രാജ്യത്ത് വ്യക്തികള്‍ക്ക് ആയുധ ലൈസന്‍സ് നല്‍കുന്നതിന് പേലിസ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. ഇതിനായി ആയുധ നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ ഇത്തരമെരു തീരുമാനമെടുത്തത്.