എഡിറ്റര്‍
എഡിറ്റര്‍
‘പീഡിപ്പിച്ചതല്ല, ലാളിച്ചതാണ്, ഇതുകണ്ട് കുട്ടിയുടെ അമ്മ തെറ്റിദ്ധരിച്ചതാണ്’: പീഡനക്കേസില്‍ ബി.ജെ.പി നേതാവിനെ ന്യായീകരിച്ച് പൊലീസ് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 17th March 2017 9:57am

കോഴിക്കോട്: ചേവായൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവായ ഓട്ടോ ഡ്രൈവറെ ന്യായീകരിച്ച് പൊലീസ്. കുഞ്ഞുനാള്‍ മുതലേ കുട്ടിയെ നന്നായി അറിയുന്ന ഇയാള്‍ കുട്ടിയെ ലാളിച്ചതാണെന്നും കുട്ടിയുടെ അമ്മ ഇതുകണ്ട് തെറ്റിദ്ധരിച്ചതാണെന്നുമാണ് പൊലീസ് വാദം.

കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായ വിവരം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ പൊലീസ് ശ്രമിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കേസന്വേഷണം പുരോഗമിക്കവെ പ്രതിയെന്നു സംശയിക്കുന്നയാളെ ന്യായീകരിച്ച് പൊലീസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.


Also Read: നടിയെ അക്രമിച്ച സംഭവം; സുനിയെ പിടികൂടാന്‍ വൈകിയത് പി.ടി തോമസ് കാരണം: പിണറായി വിജയന്‍


സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചെത്തിയ മാധ്യമങ്ങള്‍ക്കു മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ചേവായൂര്‍ എസ്.ഐ അടക്കമുള്ളവര്‍ പറഞ്ഞത്. റിമാന്‍ഡിലായ മോഹനന്‍ ബി.ജെ.പിയുടെയും ബി.എം.എസിന്റെയും സജീവ പ്രവര്‍ത്തകനായതിനാലാണ് പൊലീസ് വാര്‍ത്ത മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് ഈ കേസിലെ പൊലീസ് ഇടപെടല്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുമെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് പൊലീസ് മോഹനന് അനുകൂലമായ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയത്.

Advertisement