കര്‍ണാല്‍: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ മോഷണംപോയ ബാഗ് പോലീസ് കണ്ടെടുത്തു. ബാഗില്‍ നിന്ന് 9,500 രൂപയും ഏതാനും ക്രെഡിറ്റ് കാര്‍ഡുകളും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. എന്നാല്‍ പാസ്‌പോര്‍ട്ടടക്കമുള്ള ചില രേഖകള്‍ ബാഗില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹര്‍ഭജന്‍ കര്‍ണാലിന് അടുത്ത് മധുബനിലുളള ഒരു കഫേയില്‍ കയറിയപ്പോള്‍ കാറില്‍ സൂക്ഷിച്ചിരുന്ന ബാഗും പാസ്‌പോര്‍ട്ട് അടക്കമുളള വസ്തുക്കളും മോഷണം പോവുകയായിരുന്നു. തുറസ്സായ സ്ഥലത്ത് കണ്ടെടുത്ത ആളുകള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Subscribe Us:

മോഷ്ടാക്കളെന്ന് സംശയിക്കുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്‌ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഹരിയാന പോലീസ് അറിയിച്ചു.

മോഷണം പോയ ഉടനെ തന്നെ ബാഗിലുണ്ടായിരുന്ന പത്ത് എ.ടി.എം കാര്‍ഡുകളിലെ അക്കൗണ്ടുകളും ഹര്‍ഭജന്‍ മരവിപ്പിച്ചിരുന്നു.

Malayalam News
Kerala News in English