വടകര: വടകര സി.പി.ഐ.എം ഏരിയാ കമ്മറ്റി ഓഫീസില്‍ പോലീസ് പരിശോധന നടത്തുന്നു. നേരത്തെ കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനീയറിംങ്ങ് കോളേജിലുണ്ടായ പോലീസ് ലാത്തിചാര്‍ജ്ജിലും വെടിവയ്പ്പിലും പ്രതിഷേധിച്ച് ഇവിടെ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു.

സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രതികള്‍ ഓഫീസിനുള്ളില്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കസ്റ്റഡിയിലെടുക്കാണ് പോലീസ് പരിശോധന നടത്തുന്നത്. എന്നാല്‍ പോലീസിനെ ഓഫീസിനുള്ളിലേക്ക് കയറാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഔഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞിരുന്നു. സ്ഥലത്ത് നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.

Subscribe Us: