ന്യൂദല്‍ഹി: ഹവാലകേസില്‍ നോട്ടീസ് ലഭിച്ച ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ പോലീസ് ചോദ്യംചെയ്തു. ദല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് തടഞ്ഞുവെച്ച് ചോദ്യംചെയ്തത്.

ഹവാല ഇടപാടില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദല്‍ഹി വിട്ടുപോകരുതെന്ന് ഗിലാനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച് ശ്രീനഗറിലേക്ക് വിമാനത്തില്‍ കടക്കാന്‍ ശ്രമിക്കവേയാണ് ഗിലാനിയെ തടഞ്ഞത്.

ലോധി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഗിലാനിയെ ചോദ്യംചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഗിലാനിയുടെ വിശ്വസ്തരിലൊരാളെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.