എഡിറ്റര്‍
എഡിറ്റര്‍
ഉദയ് കിരണിന്റെ ആത്മഹത്യ: ഭാര്യയെ ചോദ്യം ചെയ്തു
എഡിറ്റര്‍
Wednesday 8th January 2014 1:55pm

uday-kiran

ഹൈദരാബാദ്:  തെലുങ്ക് സിനിമ താരം ഉദയ് കിരണിനെ (33) ഫ്‌ളാാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭാര്യ വിഷിതയെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു.

അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

ഫ്‌ളാറ്റില്‍ തനിച്ചായിരുന്ന ഉദയിനെ ഫോണ്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായപ്പോള്‍ ഭാര്യ വിഷിത ഫ്‌ളാറ്റിലെത്തി നോക്കുകയായിരുന്നു.

വിഷിത എത്തുമ്പോള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഉദയ് കിരണിനെ കണ്ടെത്തിയത്. ഭാര്യയും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

റൊമാന്റിക് ഹീറോ പരിവേഷത്തില്‍ തിളങ്ങിക്കൊണ്ടിരിയ്ക്കവേയാണ് കേന്ദ്ര മന്ത്രിയായിരുന്ന ചിരഞ്ജീവിയുടെ മകളുമായി ഉദയ് കിരണിന്റെ വിവാഹമുറപ്പിയ്ക്കുന്നത്.

എന്നാല്‍ ആ വിവാഹം നടന്നില്ല. പിന്നീട് ഉദയ് കിരണ്‍ സിനിമയിലും ജീവിതത്തിലും ഒരുപോലെ മങ്ങി. വീണ്ടും വിവാഹിതനായ ഉദയ് കിരണ്‍ സിനിമയിലും സജീവമായിത്തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ടോളിവുഡ്.

ഫിലിം ഫെയര്‍ അവാര്‍ഡ് നേടുന്ന തെലുങ്കിലെ ഏറ്റവും പ്രായം കുറഞ്ഞ നടനെന്ന ബഹുമതിയും ഉദയ് കിരണിനുണ്ട്.

Advertisement