എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു
എഡിറ്റര്‍
Thursday 17th August 2017 1:37pm

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് രമ്യ നമ്പീശന്റെ മൊഴിയെടുത്തു. രമ്യ നമ്പീശന്റെ വീട്ടിലേയ്ക്ക് പോകവെയാണ് നടി ആക്രമിക്കപ്പെട്ടത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് എ.ഡി.ജി.പി സന്ധ്യ രമ്യയുടെ മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബില്‍വെച്ചാണ് മൊഴിയെടുത്തത്.


Also Read: സ്വാതന്ത്ര്യദിന-പരിപാടിസ്വാതന്ത്ര്യദിന പരിപാടിയില്‍ ബി.ജെ.പിയുടെ ദളിത് എം.എല്‍.എയ്ക്ക് വേദിയില്‍ ഇരിപ്പിടമില്ല; ‘ഞാനിപ്പോഴും അടിമ’ തന്നെയെന്ന് എം.എല്‍.എ


താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് മെമ്പറാണ് രമ്യ. തൃശ്ശൂരിന്‍ നിന്നും കൊച്ചിയിലുള്ള രമ്യയുടെ വീട്ടിലേയ്ക്കുള്ള യാത്രയിലാണ് പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിക്കുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഇന്ന് വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റും. ജയിലില്‍ തന്നെ പൊലീസ് ഉപദ്രവിക്കുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞു. ജയിലിലെ പ്രശ്‌നങ്ങള്‍ കാരണമാണ് മാഡത്തിന്റെ പേരുവെളിപ്പെടുത്താത്തതെന്നും സുനി കൂട്ടിച്ചേര്‍ത്തു.

Advertisement