എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ മൊഴിയെടുക്കല്‍ അഞ്ചാം മണിക്കൂറിലേക്ക്; താരം സഹകരിക്കുന്നുണ്ടെന്ന് പൊലീസ്; നാളത്തെ ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മഞ്ജു വാര്യര്‍
എഡിറ്റര്‍
Wednesday 28th June 2017 6:29pm

 

കൊച്ചി: യുവ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരുടെ മൊഴിയെടുക്കുന്നത് നാലു മണിക്കൂര്‍ പിന്നിട്ടു. ഉച്ഛയ്ക്ക 12.30 ഓടെ ആരംഭിച്ച ദിലീപിന്റെ മൊഴിയെടുക്കല്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Also read   ‘മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര’; ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ വിവാദത്തില്‍


12.30ന് ആരംഭിച്ച മൊഴിയെടുക്കലിന്റെ ആദ്യഘട്ടം 3.45 ഓടെയായിരുന്നു അവസാനിച്ചത്. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷം മൊഴിയെടുക്കല്‍ വീണ്ടും തുടരുകയായിരുന്നു. തന്റെ സിനിമാ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ദിലീപ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

തനിക്ക് നേരെ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും താരം പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇരുവരെയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം നാളെ നടക്കുന്ന താര സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര താരം മഞ്ജുവാര്യര്‍ വ്യക്തമാക്കി. വ്യക്തിപരമായ അസൗകര്യം അമ്മ ഭാരവാഹികളെ അറിയിച്ചെന്നാണ് താരം പറഞ്ഞത്. ദിലീപ് വിഷയം നാളെ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement