എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു
എഡിറ്റര്‍
Wednesday 26th March 2014 9:00pm

aryadan-shoukath

നിലമ്പൂര്‍:  നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു.

പ്രത്യേക അന്വേഷണസംഘമാണ് ആര്യാടന്‍ ഷൗക്കത്തുള്‍പ്പെടെ മറ്റ് ഒമ്പത് പേരെ കൂടി ചോദ്യം ചെയ്തത്. ആര്യാടന്‍ ഷൗക്കത്തിന്റെ സെക്രട്ടറി വി രാജു, ഡ്രൈവര്‍ മനു എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്.

നിലമ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ആര്യാടന്‍ മുഹമ്മദിന്റെ പിഎയായ പ്രതി ബിജു നായരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.

സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്യണമെന്ന് രാധയുടെ ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജുനായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് രാവിലെ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുവാരാനത്തെിയ രാധയെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്

Advertisement