കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബുട്ടീക്ക് ഉടമയായ സ്ത്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പള്‍സര്‍ സുനിയുമായി ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

കടവന്ത്രയിലെ ബുട്ടീക് ഉടമയായ സ്ത്രീയെയാണ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രണ്ടു ദിവസമായി ഇവര്‍ കൊച്ചിയില്‍ ഇല്ലായിരുന്നു. ഇന്നലെയാണ് ഇവര്‍ മടങ്ങിയെത്തിയത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ എസ്.പി തള്ളി. ആലുവയിലുള്ള ഒരു നടനെ ചോദ്യം ചെയ്‌തെന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് അദ്ദേഹം തള്ളിയത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്നും അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എസ്.പി വ്യക്തമാക്കി.