എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിനെയും ചോദ്യം ചെയ്യും
എഡിറ്റര്‍
Wednesday 12th July 2017 9:29am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും എം.എല്‍.എയുമായ മുകേഷിനെയും ചോദ്യം ചെയ്യും. കേസിലെ പ്രധാനപ്രതി സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.

സുനി ഒരുവര്‍ഷം മുമ്പു വരെ തന്റെ ഡ്രൈവറായിരുന്നു എന്ന കാര്യം മുകേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. സുനിയുമായി അടുത്തബന്ധമൊന്നുമില്ലെന്നും ഡ്രൈവര്‍ എന്ന നിലയിലുള്ള പരിചയം മാത്രമാണുള്ളതെന്നുമാണ് മുകേഷ് കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്.

ബസ് ഓടിക്കുന്നയാളാണ് സുനി. അതേ രീതിയില്‍ കാര്‍ ഓടിക്കാന്‍ തുടങ്ങിയതോടെയാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായത്. പലതവണ പറഞ്ഞുനോക്കിയെങ്കിലും ശരിയാവുന്നില്ലെന്നു കണ്ടാണ് സുനിയെ പിരിച്ചുവിട്ടതെന്നും മുകേഷ് പറഞ്ഞിരുന്നു.


Also Read: ‘മലയാളീസ് കയ്യടിക്കെടാ…’; കശാപ്പ് നിരോധനത്തിന് രാജ്യമാകെ സുപ്രീം കോടതിയുടെ സ്‌റ്റേയ്ക്കു വേണ്ടി നിയമ പോരാട്ടം നടത്തിയത് അഖിലേന്ത്യ കിസാന്‍ സഭ; കേസ് വാദിച്ചത് മുന്‍ എസ്.എഫ്.ഐ നേതാവ് അഡ്വ.സുഭാഷ് ചന്ദ്രന്‍


സുനി ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സൗഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണമുയര്‍ന്ന വേളയില്‍ അദ്ദേഹത്തെ ശക്തമായി പ്രതിരോധിച്ചു മുകേഷ് അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതിനുശേഷം ഈ സര്‍ക്കാര്‍ ഒരു തരത്തിലും കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ലെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നാണ് മുകേഷ് പറഞ്ഞത്.

ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ കൊല്ലത്തെ മുകേഷിന്റെ വീടിന് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Advertisement