എഡിറ്റര്‍
എഡിറ്റര്‍
കാവ്യയുടെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്തു
എഡിറ്റര്‍
Wednesday 26th July 2017 11:02am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ശ്യാമളയെ ചോദ്യം ചെയ്തത്.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. കാവ്യയില്‍ നിന്നും ഇതുസംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്. ഇതിനു പുറമേ സാമ്പത്തിക ഇടപാടുകളെയും ക്വട്ടേഷനെയും കുറിച്ച് ശ്യാമളയോട് ചോദിച്ചതായാണ് വിവരം.


Must Read: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു.

കാവ്യയില്‍ നിന്നും വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശ്യാമളയെ ചോദ്യം ചെയ്തത്.

Advertisement