Categories

പലചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പറയാതെ കാവ്യ: സുനിയെ അറിയില്ലെന്നും മൊഴി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കുംവ്യക്തമായ മറുപടി നല്‍കാതെ കാവ്യാമാധവന്‍.

സുനിയെ തനിക്ക് അറിയില്ലെന്നും ക്വട്ടേഷനെക്കുറിച്ച് അറിയില്ലെന്നുമാണ് അന്വേഷണ സംഘത്തോട് കാവ്യ പറഞ്ഞത്. ചോദ്യം ചെയ്യലിനിടെ കാവ്യ പലതവണ കരഞ്ഞു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു.

സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു. സുനില്‍ കാവ്യയുടെ സ്ഥാപനത്തില്‍ വന്നു പോകുന്നതിന്റെ ദൃശ്യം കയ്യിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.


Must Read: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ചോദ്യം ചെയ്തത്.

ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു.

കാവ്യയില്‍ നിന്നും മൊഴിയെടുത്തതിനു പിന്നാലെ അന്വേഷണ സംഘം പൊലീസ് ക്ലബില്‍ യോഗം ചേരുകയും മൊഴി പരിശോധിക്കുകയും ചെയ്തു. ആവശ്യമാണെങ്കില്‍ നടിയുടെ മൊഴി വീണ്ടും എടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

Tagged with: