എഡിറ്റര്‍
എഡിറ്റര്‍
അബ്ദുല്ലക്കുട്ടിക്ക് പോലീസ് സംരക്ഷണം; കെ സുധാകരനെതിരെ പ്രതികരിച്ച മുന്‍ ഡ്രൈവറുടെ സംരക്ഷണം പിന്‍വലിച്ചു
എഡിറ്റര്‍
Monday 17th March 2014 10:51am

abdullakkutty-22

കണ്ണൂര്‍: എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനായി കെ സുധാകരനെതിരെ പ്രതികരിച്ച സൂധാകരന്റെ മുന്‍ ഡ്രൈവര്‍ എം പ്രശാന്ത്ബാബുവിന്റെ പോലീസ് സംരക്ഷണം പിന്‍വലിച്ചു.

ഇന്നലെ പള്ളിപ്രത്തുനിന്ന് ആരംഭിച്ച കോണ്‍ഗ്രസിന്റെ മണ്ഡലം പദയാത്രയില്‍ പങ്കെടുക്കാനെത്തിയ അബ്ദുല്ലക്കുട്ടിക്ക് വേണ്ടിയാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്.

അബ്ദുല്ലക്കുട്ടിക്ക് അകമ്പടിയായി ഒരു വണ്ടി പോലീസ് ആണ് എത്തിയത്. വനിതാ പോലീസുമുണ്ടായിരുന്നു. അകമ്പടിക്കായി പോലീസുകാര്‍ തികയാതെ വന്നപ്പോള്‍ സൂധാകരന്റെ മുന്‍ ഡ്രൈവര്‍ എം പ്രശാന്ത്ബാബുവിന്റെ സുരക്ഷക്കുള്ള രണ്ട് പോലീസുകാരെ പിന്‍വലിക്കുകയായിരുന്നു.

സുധാകരന്റെ മുന്‍ ഡ്രൈവറും ഡി.സി.സി മുന്‍ സെക്രട്ടറിയുമായിരുന്ന പ്രശാന്ത്ബാബുവിന് 2013 ഏപ്രില്‍ മുതല്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സുധാകരന്റെ സന്തതസഹചാരിയായിരുന്ന പ്രശാന്ത്ബാബു സുധാകരനെതിരെ പ്രതികരിച്ചിരുന്നു. ഇതോടെ വധഭീഷണിയിലായ പ്രശാന്ത്ബാബുവിന് നാല് പൊലീസുകാരുടെ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

പ്രശാന്ത്ബാബുവിന്റെ രണ്ട് ഗണ്‍മാന്‍മാരെയും കഴിഞ്ഞ 11 മുതല്‍ പിന്‍വലിച്ചിരുന്നു.

Advertisement