എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്ളക്കുട്ടിയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി
എഡിറ്റര്‍
Friday 14th March 2014 8:10am

abdullakkutty-22

കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച സംഭവത്തെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഗണ്‍മാന്റെ സംരക്ഷണം നേരത്തെ തന്നെ അബ്ദുള്ളക്കുട്ടിയ്ക്കുണ്ട്.

പള്ളിക്കുന്നിലെ വീട്ടിലും യാത്ര ചെയ്യുമ്പോഴും പോലീസ് സംരക്ഷണം ഉണ്ടാവും. ഇന്നലെ രാവിലെ കണ്ണൂര്‍ എം.എല്‍.എ ഓഫീസിലേക്ക് അബ്ദുള്ളക്കുട്ടിയെത്തിയത് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയായിരുന്നു.

രണ്ട് ദിവസം മുന്‍പ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ പങ്കെടുക്കുവാന്‍ പയ്യാമ്പലത്തെ പാംഗ്രൂവ് ഹോട്ടലില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.  സരിതയുടെ പരാതിയിന്‍മേല്‍ അബ്ദള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ്  ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

എം.എല്ഡ.എയെ സംഘം ചേര്‍ന്ന് തടഞ്ഞ് വെച്ചതിനും പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും 15 പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. അബ്ദുള്ളക്കുട്ടി രേഖാമൂലം പരാതി നല്‍കുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല.

സാക്ഷികളുള്‍പ്പെടെ അബ്ദുള്ളക്കുട്ടിയില്‍ നിന്നും ഗണ്‍മാനില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളില്‍ കേസെടുക്കുമെന്ന് ഡി.വൈ.എസ്.പി ജെ. സന്തോഷ് അറിയിച്ചു.

അബ്ദുല്ലക്കുട്ടി തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിച്ചു എന്ന സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയിന്‍മേല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു.

Advertisement