ഉപ്പുപാറ: വിഷം ഉള്ളില്‍ ചെന്ന് പോലീസുകാരന്‍ മരിച്ചു. ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന പീരുമേട് കച്ചേരിക്കുന്ന് പാറയില്‍ രാജന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലബ്ബക്കടയുള്ള സുഹൃത്ത് വെളിയമ്പറമ്പില്‍ ശശിയുടെ വീട്ടില്‍ ഇയാള്‍ പതിവായി പോകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ എത്തിയ രാജന്‍ ശശിയുടെ വീട്ടില്‍ തങ്ങുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ എസ്.ഐ ഫിന്നി വര്‍ഗീസും മേലുദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം.