കോഴിക്കോട്: നിലമ്പൂര്‍-ഷോര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേയ്ക്ക് പൈപ്പ് തകര്‍ത്തതിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ്. സംഭവത്തില്‍ നക്‌സലുകള്‍ക്കോ തീവ്രവാദികള്‍ക്കോ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നകാര്യമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ആളപായം ലക്ഷ്യമിട്ടല്ല അട്ടിമറി ശ്രമമെന്നാണ് പോലീസ് നിഗമനം. 11 ബോഗികളുള്ള ട്രെയിനിന്റെ ബ്രെയ്ക്ക് പൈപ്പുകള്‍ 20 സ്ഥലങ്ങളില്‍ മുറിച്ച നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ എസ് പി അബ്ദുള്‍ കരീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.