എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്: മൂന്ന് പേര്‍ മരിച്ചു
എഡിറ്റര്‍
Tuesday 14th August 2012 12:40am

ടെക്‌സാസ്: ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിന്റെ ഞെട്ടല്‍ അവസാനിക്കും മുന്‍പ് തന്നെ അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടെക്‌സാസിലെ എ ആന്റ് എം യൂണിവേഴ്‌സിറ്റിക്ക് സമീപം ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരാണ് മരിച്ചത്. യൂണിവേഴ്‌സിറ്റിക്ക് സമീപമെത്തിയ അജ്ഞാതന്‍ ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Ads By Google

മരിച്ചവരില്‍ ഒരാള്‍ സുരക്ഷാഉദ്യോഗസ്ഥനും മറ്റൊരാള്‍ മധ്യവയസ്‌ക്കനുമാണ്. അക്രമിയും വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനായ ബ്രെയ്ന്‍ ബച്ച്മാനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

ടെക്‌സാസ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ചാണ് മധ്യവയസ്‌ക്കനായ വ്യക്തിയെ അജ്ഞാതന്‍ വെടിവെച്ചത്. ഇതിനുമുറമേ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടെക്‌സാസ് സര്‍വകലാശാലയ്ക്ക് സമീപത്ത് അക്രമി വെടിയുതിര്‍ത്ത് തുടങ്ങിയ ഉടന്‍ തന്നെ അലേര്‍ട്ട് വാര്‍ണിങ് പുറപ്പെടുവിക്കുകയും സംഭവസ്ഥലത്തുനിന്നും മാറിപ്പോകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതും ആക്രമണത്തിന്റെ തോത് കുറയ്ക്കാന്‍ സഹായകരമായി.

50000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസ് ആണ് ടെക്‌സാസ്. എന്നാല്‍ ആഗസ്റ്റ് 27 ന് സെമസ്റ്റര്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ തന്നെ വിദ്യാര്‍ത്ഥികളൊന്നും കാമ്പസില്‍ ഉണ്ടായിരുന്നില്ല.

വെടിവെപ്പ് നടന്ന ഉടന്‍ തന്നെ സ്ഥലത്ത് വാഹനങ്ങള്‍ തടസ്സപ്പെട്ടെന്നും അഞ്ച് തവണ നിറയൊഴിക്കുന്ന ശബ്ദം തുടരെ കേട്ടെന്നും ഡയാന ഹാര്‍ബേര്‍ട്ട് എന്ന യുവതി പോലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ പോലീസും മറ്റ്‌ സേനയും സംഭവസ്ഥലത്തേക്ക് കുതിക്കുന്നതാണ് കണ്ടതെന്നും പിന്നീട് അവിടെ നിന്നും ആളുകളെയെല്ലാം മാറ്റുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

Advertisement