Categories

സായി ട്രസ്റ്റ് അംഗങ്ങള്‍ക്ക് പോലീസ് നോട്ടീസ്

saibabaപുട്ടപര്‍ത്തി: വന്‍തോതില്‍ പണം കണ്ടെടുത്തതിനെ തുടര്‍ന്ന് പുട്ടപര്‍ത്തിയിലെ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അംഗങ്ങള്‍ക്ക് ആന്ധ്രപ്രദേശ് പോലീസ് നോട്ടീസയച്ചു. സായി ട്രസ്റ്റ് അംഗവും സായിബാബയുടെ അനന്തരവനുമായ രത്‌നാകര്‍ രാജുവിനും മറ്റൊരു ട്രസ്റ്റ് അംഗമായ വേണു ശ്രീനിവാസനുമാണ് നോട്ടീസ് അയച്ചത്.

സത്യസായി ബാബ താമസിച്ചിരുന്ന പ്രശാന്തി നിലയത്തില്‍ നിന്നും സ്വത്തുക്കള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പണം പിടികൂടിയത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ പണം കൈമാറ്റത്തിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. സത്യസായി സെന്‍ന്‍ട്രല്‍ ട്രസ്റ്റിലെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് തെലുഗുദേശം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്