എഡിറ്റര്‍
എഡിറ്റര്‍
സുരേന്ദ്രന്റെ പരാതി: സരിതയെ പീഡിപ്പിച്ച ഉന്നതര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
എഡിറ്റര്‍
Saturday 23rd November 2013 9:25pm

sarithasurendran

എറണാകുളം: സരിതയെ പീഡിപ്പിച്ച ഉന്നര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്.

എറണാകുളം നോര്‍ത്ത് പോലീസാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് രേഖാമൂലം സുരേന്ദ്രന് മറുപടി നല്‍കിയത്.

ചിലര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് അഡീഷണല്‍ സി.ജെ.എം രാജു മുന്‍പാകെ സരിത മൊഴി നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. ഇതില്‍  ചില ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആ ഉന്നതര്‍ ആരെന്ന് കണ്ടെത്തുകയും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുകയും വേണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ മറുപടി.

പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാവില്ലെന്ന പോലീസിന്റെ തീരുമാനം.

പരാതിയിലെ കാര്യങ്ങള്‍ സരിത നിഷേധിച്ചു.  രാഷ്ട്രീയ പകപോക്കലിന് തന്നെ കരുവാക്കുകയാണെന്ന് സരിത മൊഴി നല്‍കി. പരാതിയിലൂടെ പൊതു ജനമദ്ധ്യത്തില്‍ അവഹേളിക്കുകയാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും സരിത മൊഴി നല്‍കി.

സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷം അവസാനിപ്പിച്ചതായും പോലീസ് വ്യക്തമാക്കുന്നു.  സരിതയുടെ മറുപടിയുടെ വിശദാംശങ്ങള്‍ പോലീസ് സുരേന്ദ്രന് കൈമാറിയിട്ടുണ്ട്.

Advertisement