എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം; അന്വേഷണം സുനിയുടെ കാമുകിമാരിലേക്ക്
എഡിറ്റര്‍
Tuesday 21st February 2017 8:44am


കൊച്ചി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിക്കായുള്ള അന്വേഷണം സുനിയുടെ കാമുകിമാരിലേക്കും. സുനിയുടെ ഫോണ്‍ കോള്‍ വിവരങ്ങളില്‍ നിന്നുമാണ് സുനിയ്ക്ക് രണ്ട് കാമുകിമാരുണ്ടായിരുന്നതായും ആക്രമണത്തിന് ശേഷവും ഇയാള്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞത്. കാമുകിമാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം,യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളായ സുനിയടക്കമുള്ള മൂന്ന് പേര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ പൊലീസ് തേടുന്ന പ്രതികളിലൊരാളെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു.

സുനിയുടെ കൂട്ടാളിയായ മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും സുനിയിലേക്ക് എത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് നിഗമനം. അതേസമയം, തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


Also Read: സഖാവേ.. ഞങ്ങള്‍ക്കും ഭീതികൂടാതെ നിവര്‍ന്നു നടക്കണം; നടിയെ ആശ്വസിപ്പിക്കുന്ന കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമത്തിനിരയായ പെണ്‍കുട്ടി


ആക്രമണത്തിന് ഇരയായ നടിയുമായി ഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നടിയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ സുനി ഉള്‍പ്പടെയുള്ള മൂന്ന് പേരാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും സുനി ഹര്‍ജിയില്‍ പറയുന്നു. തന്നെ കേസില്‍ കുടുക്കിയതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അഭിഭാഷകരായ ഇ.സി പൗലോസ്, ബോബി റാഫേല്‍ എന്നിവരാണ് പ്രതികള്‍ക്കായി ഹാജരായത്. നിയമ സഹായം പ്രതികളുടേയും അവകാശമാണ്. അത് നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.

Advertisement