എഡിറ്റര്‍
എഡിറ്റര്‍
ആവേശം അതിരുകടന്നു; സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ്
എഡിറ്റര്‍
Thursday 17th August 2017 1:25pm

കൊച്ചി: ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ്.

മൊബൈല്‍ ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ ഫോണ്‍ 4 ന്റെ 33 ാമത് ഷോറൂമിന്റെ ഉ്ദഘാടനം നിര്‍വിക്കാനാനെത്തിയപ്പോഴായിരുന്നു സംഭവം. വന്‍ ജനക്കൂട്ടമായിരുന്നു സണ്ണിയെ ഒരു നോക്കുകാണാനായി എത്തിയത്.

11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും 12.30 നാണ് ഇവിടേയ്ക്ക് എത്തിയത്. സണ്ണി ലിയോണിനെ കാണാനായി ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടുകയായിരുന്നു.

പറഞ്ഞസമയം കഴിഞ്ഞിട്ടും താരത്തെ കാണാതിരുന്ന ആരാധകര്‍ വേദിയ്ക്കരികില്‍ ബഹളം കൂട്ടിയതോടെയാണ് പൊലീസ് ലാത്തി പ്രയോഗിച്ചത്. വേദിയ്ക്ക് സമീപത്തുള്ള എടിഎം കൗണ്ടറിന്റെ ബോര്‍ഡും ആളുകളുടെ തിക്കിലും തിരക്കിലും തകര്‍ന്നു.

വന്‍സുരക്ഷാ സംവിധാനമാണ് താരമെത്തുന്ന വേദിയില്‍ ഒരുക്കിയിരുന്നത്. എട്ട് സായുധ കമാന്റോകളും 50 അംഗരക്ഷകരും വേദിയ്ക്ക് സമീപം സുരക്ഷയൊരുക്കാനായി എത്തിയിരുന്നു.രാവിലെ 8.15ന് സണ്ണി ലിയോണ്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലും വന്‍ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.

Advertisement