Categories

അമൃത മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ക്ക് നേരെ ആക്രമണം

malayalee-nursesകൊച്ചി: എറണാകുളം ഇടപ്പള്ളിയിലുള്ള അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്‌സുമാരുടെ സംഘടനാ നേതാക്കളെ ആര്‍.എസ്.എസ്-എ.ബി.വി.പി സംഘം ആക്രമിച്ചു. ആശുപത്രി ജീവനക്കാരുടെ മറവില്‍ പുറത്ത് നിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

വേതന വര്‍ധനവും മികച്ച തൊഴില്‍ സാഹചര്യവും ആശുപത്രിയില്‍ ഏറെക്കാലമായി നഴ്‌സുമാര്‍ ആവശ്യപ്പെടുന്നതാണ്. ഇതിനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നഴ്‌സുമാര്‍ സംഘടന രൂപീകരിച്ചിരുന്നു. സംഘടനാ ഭാരവാഹികളെ ചര്‍ച്ചക്ക് വിളിച്ചുവരുത്തി അമൃത ആശുപത്രിക്കുള്ളില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യുണൈറ്റഡ് നഴ്‌സസ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ നാല് ഭാരവാഹികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് 500 ഓളം നഴ്‌സുമാര്‍ പണിമുടക്കി ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നു.

ഉച്ചയോടെയായിരുന്നു സംഭവം. ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ഷിഹാബ്, വൈസ് പ്രസിഡണ്ട് ദിപു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജാസ്മിന്‍ ഷായുടെ കൈയൊടിഞ്ഞു. ദിപുവിന്റെ തുടയെല്ല് പൊട്ടി. ദിപുവിന്റെ തലയിലും അടിയേറ്റ് ആഴത്തില്‍ മുറിവുണ്ട്. പരിക്കേറ്റവരെ മര്‍ദിച്ചവര്‍ തന്നെ ക്ാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും തുടര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വൈകീട്ട് ഇവരെ സഹകരണ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

വേതന വര്‍ധനവും തൊഴില്‍ പീഡനവും ഉന്നയിച്ച് രണ്ട് ദിവസംമുമ്പാണ് അമൃതയില്‍ നഴ്‌സുമാരുടെ സംഘടന രൂപീകരിച്ചത്. സംഘടനയില്‍ അമൃതയിലെ മുന്നൂറോളം നഴ്‌സ്മാര്‍ അംഗങ്ങളായിരുന്നു. സംഘടനാ രൂപീകരിച്ചതിന്റെ പേരില്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാറിനെ പിരിച്ചുവിട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനെത്തിയ ഭാരവാഹികളെയാണ് ആക്രമിച്ചത്. പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്.

ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും വരെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്കാനാണ് തീരുമാനം. മര്‍ദ്ദനമേറ്റവരുടെ മൊഴിപ്രകാരം കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Malayalam news, Kerala news in English

5 Responses to “അമൃത മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ക്ക് നേരെ ആക്രമണം”

 1. KP ANIL

  നേഴ്സ് എത്ര കഷ്ടപെട്ടലും അവസാനം ലാത്തി തന്നെ ശരണം

 2. Prathiba the Great

  ഇവിടെ പോലിസ് ഇല്ലേ? സര്‍ക്കാര്‍ ഇല്ലേ? ഗുണ്ടകള്‍ ആണോ കേരളം ഭരികുന്നത്? ഡി ജി പി എന്നവന്‍ എന്ത് ചെയ്യുന്നു?

 3. Mathew Ninan Koshy

  നന്നായി. ഇതുപോലെ എല്ലാ ട്രേഡ് യുനിയന്‍ സഖാക്കള്‍ക്കും കൊടുക്കാന്‍ ആര്‍ എസ് എസ് തയാറാണോ?

 4. shanu

  ശരിക്കും അമര്‍ത ഹോസ്പിറ്റലില്‍ നടക്കുന്നത് ആര്‍ എസ് എസ് ഇഎന്റെ ഗുണ്ടാ വിളയാട്ടമാണ്. നിയമ പാലകര്‍ അവിടെ വെറും നോകുക്കുത്തികള്‍ ആണോ?

 5. haris

  അമൃത എന്ന Rss രക്തടാഹിയുടെ മറ്റൊരു mughamaanithu ,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.